ഇവര്‍ അവധിക്കാലം ചെലവിട്ടത് നേപ്പാളിലെ കുരുന്നുകളെ സേവിക്കാന്‍

ദോഹ: സ്കൂള്‍ അവധിക്കാലത്ത് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കുന്ന പുതിയ തലമുറക്കിടയില്‍ വ്യത്യസ്ഥരായിരിക്കുകയാണ് ദോഹയിലെ സ്കൂളില്‍ നിന്നുള്ള രണ്ട് കൗമാരക്കാര്‍. ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായ നേപ്പാളിലെ ഒരു സാധാരണ ഗ്രാമത്തിലെ സ്കൂളാണ് കഴിഞ്ഞ ഒഴിവുകാലം ചെലവിടാന്‍ ഇവര്‍ തെരഞ്ഞെടുത്തത്. വെറുതെ സമയം കൊല്ലുന്നതിന് പകരം ഇവര്‍ അവിടെ സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. 
ദോഹയില്‍ സംഘടിപ്പിച്ച ചടങ്ങിനത്തെിയ പീറ്റര്‍ ദാല്‍ഗ്ളിഷ് എന്ന യു.എന്‍ സന്നദ്ധപ്രവര്‍ത്തകനുമായുള്ള ഇടപെടലാണ് ഇന്ത്യക്കാരനായ സിരിയസ് ഗണേഷ്, ജര്‍മന്‍ സ്വദേശിയായ സാഷാ സിയര്‍ബോക്ക് എന്നീ വിദ്യാര്‍ഥികളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. സ്കൂളില്‍നിന്ന് സ്വരൂപിച്ച സംഭാവനകളുമായാണ് കാഠ്മണ്ഡുവിലെ പ്രാന്തപ്രദേശത്തുള്ള ബന്ദിപൂര്‍ എന്ന സ്ഥലത്തെ വിദ്യാലയത്തില്‍ ഇവര്‍ എത്തിയത്. പീറ്റര്‍ ദാല്‍ഗ്ളിഷിന്‍െറ പിന്തുണയും പരിശീലനവുമായിരുന്നു സംഭാവന കൈമാറാനുള്ള ഇവരുടെ യാത്രക്ക് പിന്‍ബലമായത്.
ഭൂകമ്പം നാശം വിതച്ച കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് ഈ വിദ്യാര്‍ഥികള്‍ ശ്രമിച്ചത്. എന്നാല്‍, അവിടുത്തെ സാഹചര്യങ്ങള്‍ പരിതാപകരമായിരുന്നുവെന്നാണ് ഇവരുടെ അനുഭവം. ഭക്ഷണം, വെള്ളം എന്നിവയുടെ ദൗര്‍ലഭ്യവും കുറഞ്ഞ വൈദ്യുതിയും തണുപ്പും വെല്ലുവിളിയായിരുന്നു. സാഷക്ക് ഭാഷ പ്രശ്നമായെങ്കിലും കുട്ടികള്‍ക്ക് ഇംഗ്ളീഷ് പഠന ക്ളാസുകള്‍ നല്‍കുന്നതിന് തടസമായില്ല. എന്നാല്‍, വേണ്ടത്ര പഠനോപകരണങ്ങളോ പുസ്തകങ്ങളോ ഇവിടെ ഇല്ലായിരുന്നു. സിരിയസിന് ഹിന്ദി വശമായിരുന്നതിനാല്‍ കണക് ക്ളാസുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്.
ആറ്, ഏഴ് ഡിഗ്രി സെല്‍ഷ്യസിലുള്ള കടുത്ത ശൈത്യത്തിലും കുട്ടികള്‍ക്ക് തണുപ്പിനെ നേരിടാന്‍ തൊപ്പിപോലുമില്ളെന്ന് കണ്ടത്തെിയ ഇവര്‍ ആദ്യം അടുത്ത സ്ഥലങ്ങളില്‍ പോയി തൊപ്പികള്‍ വാങ്ങി ക്ളാസിലെ 25 കുട്ടികള്‍ക്ക് വിതരണം ചെയ്തു. 
പുസ്തകങ്ങളില്ലാത്തതിനാല്‍ പാഠങ്ങള്‍ പലതും പദ്യരൂപത്തിലാക്കി ചൊല്ലികൊടുക്കുകയും വിവിധ കളികളിലൂടെ കൂട്ടാനും ഗുണിക്കാനും പഠിപ്പിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. 
ഈ രണ്ടു വിദ്യാര്‍ഥികളും പുതിയ തലമുറയിലെ ഉയര്‍ന്ന നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഉദ്യമം കഴിഞ്ഞ് മടങ്ങിയത്തെിയ വിദ്യാര്‍ഥികളെക്കുറിച്ച് ദാല്‍ഗ്ളിഷ് പറഞ്ഞു. കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഭൂകമ്പത്തിന്‍െറ ദുരിതം പേറുന്ന സ്ഥലങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ രൂപപ്പെടുത്താനും വിദ്യാഭ്യാസ ഉന്നമന പ്രവര്‍ത്തനത്തനങ്ങളില്‍ സഹകരിക്കാനുമാണ് ദാല്‍ഗ്ളിഷ് പ്രവര്‍ത്തിക്കുന്നത്. ‘ഹിമാലയന്‍ വോളന്‍ടൂറിസം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മറ്റുരാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ നേപ്പാളില്‍ എത്തിയിരുന്നു. 
സമൂഹ നന്മക്കായി പുതിയ വഴികള്‍ തെരഞ്ഞെടുക്കാനും അനുഭവങ്ങള്‍ സ്വായത്തമാക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ കണ്ടത്തെുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഉദ്ദേശ്യമെന്ന് പ്രമുഖ പോര്‍ട്ടലിനോട് അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.