ദോഹ: പൊതുജനങ്ങള്‍ക്കായി ഈയിടെ തുറന്നുകൊടുത്ത ഷെറാട്ടണ്‍ പാര്‍ക്കില്‍ ഭൂഗര്‍ഭ പാര്‍ക്കിങ് സംവിധാനമൊരുങ്ങുന്നു. നാല് വിഭാഗങ്ങളിലായി 2,800 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഭൗമാന്തര്‍ പാര്‍ക്കിങ് കേന്ദ്രം അടുത്ത മാസത്തോടെ തുറക്കും. ഷെറാട്ടണ്‍ ഹോട്ടലിന് അഭിമുഖമായാണ് പുതിയ പാര്‍ക്കിങ് സ്ഥലം. ദോഹയുടെ ഹൃദയഭാഗത്തുള്ള വ്യാപാര സ്ഥലങ്ങളിലത്തെുന്നവര്‍ക്കും ഒഴിവുദിനങ്ങള്‍ ആഘോഷിക്കാനായി എത്തുന്നവര്‍ക്കും വെസ്റ്റ് ബേയിലത്തെുന്നവര്‍ക്കും ഇത് വലിയ ആശ്വാസമാകും. കുട്ടികള്‍ക്കായുള്ള കളിസ്ഥലവും വ്യായാമങ്ങള്‍ക്കായുള്ള നിരവധി ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് ഏക്കറോളം വിസ്തൃതിയിലുള്ളതാണ് പുതുതായി ആരംഭിച്ച ഷെറാട്ടണ്‍ പാര്‍ക്ക്. സിവില്‍ ഡിഫന്‍സില്‍നിന്നുള്ള അവസാനവട്ട അനുമതിക്കായി കാത്തിരിക്കുകയാണ് പാര്‍ക്കിങ് കേന്ദ്രം.
വാഹനത്തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിങ് സ്ഥലത്തേക്കുള്ള പ്രവേശന കവാടത്തിന് മുന്നിലെ ക്യു ഒഴിവാക്കാനുമായി സ്ഥലത്തേക്കുള്ള പ്രവേശനവും നിര്‍ഗമന സ്ഥലവും വേണ്ടത്ര അകലത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് തിരക്കുകൂടിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. പൂര്‍ണമായി സജ്ജമായാല്‍ പാര്‍ക്കിങിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ബൂത്തുകളുമുണ്ടാകും. കൂടുതല്‍ പ്രവേശന-നിര്‍ഗമന കേന്ദ്രങ്ങളും സജ്ജീകരിക്കുന്നതോടൊപ്പം ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍റിലേക്കും കോര്‍ണിഷ് റോഡിലേക്കുള്ള തുരങ്കപാതയുമായി ഇതിനെ ബന്ധിപ്പിക്കും. പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരാനായി ഒരു ഡസനോളം എലവേറ്ററുകളും സ്ഥാപിച്ചതായി പദ്ധതി ഏറ്റെടുത്ത ‘ക്യു.ഡി.വി.സി’ തങ്ങളുടെ വെബ് സൈറ്റില്‍ വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് ഒഴിഞ്ഞ പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടത്തൊന്‍ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനവും പാര്‍കിങ് കേന്ദ്രത്തിന്‍െറ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.