ഇന്ത്യന്‍ സ്കൂളുകളില്‍ പ്രവേശനം തേടി രക്ഷിതാക്കള്‍ ഓട്ടം തുടങ്ങി

ദോഹ: അധ്യയനവര്‍ഷം ആരംഭിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കേ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളുകളില്‍ മക്കള്‍ക്ക് പ്രവേശനം തേടി പ്രവാസികളുടെ നെട്ടോട്ടം ആരംഭിച്ചു. സീറ്റുകള്‍ പരിമിതമായിരിക്കെ ഏതു വിധേനയും സീറ്റ് തരപ്പെടുത്താനുളള തത്രപ്പാടിലാണ് രക്ഷിതാക്കള്‍. ലഭ്യമായ സീറ്റിന്‍െറ എത്രയോ ഇരട്ടിയാണ് അപേക്ഷകരുടെ എണ്ണമെന്ന് വിവിധ സ്കൂള്‍ അധികൃതര്‍ പറയുന്നു. ഓരോ ക്ളാസിലേയും വിദ്യാര്‍ഥികളുടെ എണ്ണം യുക്തിസഹമായി പരിമിതപ്പെടുത്തണമെന്ന സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ നിര്‍ദേശ പ്രകാരം സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വന്‍കുറവ് വന്നിരുന്നു. ഇതോടെ കഴിഞ്ഞവര്‍ഷം മുതല്‍ ഇന്ത്യന്‍ സ്കൂളുകളില്‍ തിരക്ക് വര്‍ധിച്ചു. പല സ്കൂളുകളിലും പുതുതായി പ്രവേശനം നിര്‍ത്തിവെക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ഫീ നല്‍കി വന്‍കിട സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കേണ്ടി വന്നവരും ഇപ്പോള്‍ ഇന്ത്യന്‍ സ്കൂളുകളില്‍ പ്രവേശം തേടിയത്തെുന്നുണ്ട്. ഈ വര്‍ഷം സാഹചര്യം വ്യത്യസ്തമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. 
അടുത്ത അധ്യയന വര്‍ഷം പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ തുടങ്ങുന്നതിനെ കുറിച്ച് സൂചനകളൊന്നും ഇല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ച പുതിയ സ്കൂളുകളിലും വര്‍ധിച്ച ആവശ്യത്തിനനുസരിച്ചുളള സീറ്റുകളില്ല. സ്കൂളുകളാകട്ടെ പുതിയ പ്രവേശം എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് കൗണ്‍സിലിന്‍െറ നിര്‍ദേശം കാത്തിരിക്കുകയാണെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം പ്രവേശനം നടത്താതിരുന്ന എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ ഈ വര്‍ഷവും പുതിയ കുട്ടികളെ ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ളെന്ന് എം.ഇ.എസ് ഇന്ത്യന്‍ സ്കുള്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ ജി. രാജ്കുമാര്‍ പറഞ്ഞു. സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്നും ഇതുവരെ അനുമതിയൊന്നും ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷമായി കെ.ജി ക്ളാസുകളില്‍ പ്രവേശമില്ലാത്തതിനാല്‍ ഈ വര്‍ഷം പുതിയ പ്രവേശമില്ളെങ്കില്‍ സ്കൂളില്‍ ഒന്നാം ക്ളാസ് ഉണ്ടാവുകയില്ല. ഇതു സംബന്ധിച്ച് കൗണ്‍സിലുമായി ചര്‍ച്ചകള്‍ നടക്കുകയാണ് അദ്ദേഹം പറഞ്ഞു. 
നിലവിലെ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്ക് പ്രവേശം നല്‍കിയ ശേഷം മറ്റു കുട്ടികള്‍ക്കായി കെ.ജി ക്ളാസുകളില്‍ കുറച്ച് സീറ്റുകള്‍ ലഭ്യമാകുമെന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ സയിദ് ഷൗക്കത്തലി പറഞ്ഞു. സാഹചര്യം ദുഷ്കരമാണ്. സീറ്റുകളുടെ എണ്ണത്തേക്കാള്‍ നാലിരട്ടി അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. നിലവിലെ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്ക് പ്രവേശം നല്‍കിയ ശേഷം മറ്റു കുട്ടികള്‍ക്കായി അധികം സീറ്റുകള്‍ ബാക്കിയുണ്ടാവില്ല. അദ്ദേഹം പറഞ്ഞു. നിലവിലെ വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്ക് പ്രവേശം നല്‍കിയ ശേഷം മറ്റു കുട്ടികള്‍ക്കായി 75 സീറ്റുകള്‍ മാത്രമാണ് സ്കൂളില്‍ കെ.ജി ക്ളാസ് പ്രവേശത്തിനായി ഉണ്ടാകുകയെന്ന് ബിര്‍ള പബ്ളിക് സ്കൂള്‍ മാനേജര്‍ ജോസഫ് പറഞ്ഞു. പുതിയ പ്രവേശത്തിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഭവന്‍സ് സ്കൂളും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഒലീവ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ കെ.ജി ക്ളാസ് പ്രവേശം നടന്നുകൊണ്ടിരിക്കുകയാണ്. 200 സീറ്റുകളാണ് ഇവിടെയുളളത്. കൗണ്‍സിലിന്‍െറ അനുമതി ലഭിച്ചാല്‍ ഉം സലാലില്‍ പുതിയ ക്യാമ്പസ് ആരംഭിക്കാന്‍ ഒലീവ് മാനേജ്മെന്‍റിന് പദ്ധതിയുണ്ട്. ഒന്നാം ക്ളാസ് മുതല്‍ ഇന്ത്യന്‍ സ്കുളുകളില്‍ കുട്ടികള്‍ക്ക് പ്രവേശം തരപ്പെടുത്താമെന്ന വിശ്വാസത്തില്‍ കുട്ടികളെ കിന്‍റര്‍ഗാര്‍ട്ടനുകളില്‍ ചേര്‍ത്ത രക്ഷിതാക്കളാണ് സീറ്റ് കിട്ടാന്‍ പ്രയാസപ്പെടുന്നതില്‍ ഏറെയും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.