ഖത്തര്‍ ടോട്ടല്‍ ഓപണ്‍ കിരീടം കാര്‍ല നവാരക്ക് 

ദോഹ: 14 ഖത്തര്‍ ടോട്ടല്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്പാനിഷ് താരം കാര്‍ല സുവാരസ് നവാരോക്ക്. ഖലീഫ രാജ്യാന്തര സ്ക്വാഷ് ടെന്നിസ് കോംപ്ളക്സില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ലാത്വിയന്‍ താരം ജെലേന ഒസ്റ്റപാന്‍കോയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം തറപറ്റിച്ചത്. 1-6, 6-4, 6-4. ആദ്യസെറ്റില്‍ 1-6 ന് ദയനീയമായി അടിയറവ് പറഞ്ഞ നവാരോ പക്ഷേ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 
നവാരോ തന്‍െറ ആദ്യ സെറ്റില്‍ ഇരട്ടപ്പിഴവ് വരുത്തിയെങ്കിലും രണ്ടാം സെറ്റില്‍ അതീവ ശ്രദ്ധയോടെയാണ് ലാത്വിയക്കാരിക്കെതിരെ റാക്കറ്റ് വീശിയത്. ആദ്യ സെറ്റിലെ ജയം, പക്ഷേ ഒസ്റ്റപെന്‍കോക്ക്  പിന്നീടുള്ള സെറ്റില്‍ നവാരോക്കെതിരെ മുതലെടുക്കാനായില്ല. രണ്ടാം സെറ്റില്‍ വിജയം നവാരോക്കൊപ്പമായതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. എന്നാല്‍ അസാമാന്യ തിരിച്ചുവരവ് നടത്തിയ നവാരോക്ക് ഒപ്പമായിരുന്നു ഭാഗ്യം. മൂന്നാം സെറ്റും സ്വന്തമാക്കി നവാരോ ഖത്തര്‍ ടോട്ടല്‍ കിരീടത്തില്‍ മുത്തമിട്ടു. മത്സരം ഒരു മണിക്കൂറും 51 മിനുട്ടും നീണ്ടുനിന്നു. 
ഡബിള്‍സില്‍  തായ്പെയ് ജോഡികളായ ഹാവോ ചിങ് ചാന്‍ - യുങ് ജാന്‍ ചാന്‍ സഖ്യം കിരീടം നേടി. ചാമ്പ്യന്‍ഷിപ്പിലെ നാലാം സീഡുകാര്‍ കൂടിയാണ് തായ് സഖ്യം. ഫൈനലില്‍ ഇറ്റാലിയന്‍ സ്പാനിഷ് സഖ്യമായ സാറ എറാനി-കാര്‍ല നവാര എന്നിവരെയാണ് തായ്പെയ് സഖ്യം പരാജയപ്പെടുത്തിയത്. ഇരട്ടക്കിരീടം തേടിയിറങ്ങിയ സ്പാനിഷ് താരത്തിന് പക്ഷേ, നിര്‍ഭാഗ്യം കൊണ്ട് കിരീടം നഷ്ടമായി. സ്കോര്‍ 6-3, 6-3. സിംഗിള്‍സിലെ വിജയപ്പോരാട്ടം കാര്‍ലോ സുവാരസ് നവാരക്ക് എറാനിക്കൊപ്പം പുറത്തെടുക്കാനായില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.