ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി ദോഹ ഐന്‍ ഖാലിദിലുണ്ടായ അപകടത്തിലാണ് കോഴിക്കോട് അരക്കിണര്‍ സ്വദേശി മാളിയേക്കല്‍ സക്കീറിന്‍െറയും ഫസീലയുടെയും മക്കളായ മുഹമ്മദ് ജുനൈദ് നിബ്രാസ് (23), നജ്മല്‍ റിസ്വാന്‍ (20) എന്നിവര്‍ മരിച്ചത്. ഇവര്‍ ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു അപകടം. ദോഹയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ് ജുനൈദ് ലണ്ടനില്‍നിന്ന് മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കി പിതാവിനെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സഹായിക്കുകയായിരുന്നു. ബര്‍സാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അസി. ഡയറക്ടറായിരുന്നു.
നജ്മല്‍ റിസ്വാന്‍ പുണെയില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുകയാണ്. ഒരാഴ്ച മുമ്പാണ് മാതാവിനൊപ്പം ഖത്തറിലത്തെിയത്. താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അധികൃതര്‍ ഉടനെ ഇരുവരെയും ആശുപത്രിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സക്കീറിന്‍െറയും ഫസീലയുടെയും ആകെയുള്ള രണ്ട് മക്കളാണ് മരിച്ചത്. 10 വര്‍ഷമായി ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് സക്കീര്‍. അതിനുമുമ്പ് യു.എ.ഇയിലായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മാത്തോട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.