ദോഹ: ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സീഡഡ് താരങ്ങള്‍ക്ക് ജയം. ഡെന്‍മാര്‍ക്കിന്‍െറ കരോലിന വോസ്നിയാക്കി, ക്രൊയേഷ്യയുടെ യെലേന ജാങ്കോവിച്ച്, ഇറ്റലിയുടെ സാറ എറാനി, സ്വിസ് താരം തിമിയ ബാസിന്‍സ്കി എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. വോസ്നിയാക്കി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ക്രോട്ട് താരം അനാ കോന്‍ജുവിനെയാണ് പരാജയപ്പെടുത്തിയത്. 13ാം സീഡ് താരം വോസ്നിയാക്കി ആദ്യ സെറ്റ് അടിയറവ് പറഞ്ഞതിന് ശേഷം ഉജ്വല തിരിച്ചുവരവാണ് നടത്തിയത്. സ്കോര്‍ 4-6, 6-3, 7-5. 14ാം സീഡ് യെലേന ജാങ്കോവിച്ച് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നാട്ടുകാരിയായ ജാന സെപെലോവയെ പരാജയപ്പെടുത്തി. സ്കോര്‍ 6-4, 7-6, 6-0. മറ്റൊരു മത്സരത്തില്‍ 16ാം സീഡ് താരം ഇറ്റലിയുടെ സാറ എറാനി ബള്‍ഗേറിയയുടെ സ്വൊന പിരന്‍കോവയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലത്തെി. ഡെനിസ അലേര്‍ടോവ, ബാര്‍ബറ സ്ട്രിക്കോവ, നാവൊ ഇബിനോ, തിമിയ ബാബോസ്, കോകോ വാന്‍ഡെവേ, റോബര്‍ട്ട വിന്‍സി, ഡാരിയ ഗരിലോവ, എലേന വെസ്നിന എന്നിവരും സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്നു.
ഇന്ന് നടക്കുന്ന രണ്ടാം റൗണ്ടില്‍ സിമോണ ഹാലെപ്, ലൂസി സഫറോവ, പെട്ര കിറ്റോവ എന്നിവര്‍ റാക്കറ്റേന്തും. ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും ഇന്ന് ്കളത്തിലിറങ്ങും. ചൈനയുടെ യിവാന്‍ സു, സെയ്സായ് യെങ് ജോഡിയാണ് സാനിയ-ഹിംഗിസ് സഖ്യത്തിന്‍െറ എതിരാളികള്‍. ഖത്തര്‍-തുണീഷ്യന്‍ ജോഡിയായ ഓന്‍സ് ജാബിയറും ഓല മുറാദും ഇന്ന് ഡബിള്‍സിലിറങ്ങും. പെട്ര ക്വിറ്റോവ, സ്ട്രികോവ സഖ്യമാണ് ഖത്തര്‍-തുനീഷ്യന്‍ ജോഡിയുടെ എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.