2028 ഒളിമ്പിക്സിന് ഖത്തര്‍ ബിഡ് സമര്‍പ്പിക്കും

ദോഹ: വേനല്‍ക്കാല ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാന്‍ ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. ഥാനി അല്‍ കുവാരി. ഒളിമ്പിക്സിന് ഖത്തര്‍ ബിഡ് സമര്‍പ്പിക്കുമെന്നതില്‍ സംശയം വേണ്ടെന്നും 2028 ഒളിമ്പിക്സിന് ബിഡ് നല്‍കാനാണ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് പ്രസ് അസോസിയേഷന്‍ (എ.ഐ.പി.എസ്) കോണ്‍ഗ്രസിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ലോക അത്ലറ്റിക്സ്, 2022ലെ ഫിഫ ലോകകപ്പ്, 2023ലെ ഫിന നീന്തല്‍ എന്നിവക്കായി ഖത്തര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ ഒളിമ്പിക്സിന് ഉപയോഗപ്പെടുത്താം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ലോക ഹാന്‍ഡ്ബോള്‍, പാരാലിമ്പിക് ലോക അത്ലറ്റിക്, ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവ വിജയകരമായി സംഘടിപ്പിക്കാനായി. 2022നുള്ളില്‍ ഖത്തറിലെ കായികസൗകര്യങ്ങള്‍ മിക്കതും പൂര്‍ത്തിയാകും. ലോജിസ്റ്റിക് സൗകര്യങ്ങളും പൂര്‍ത്തിയാകും. 
പിന്നെ എന്ത്കൊണ്ട് ഖത്തര്‍ ഒളിമ്പിക്സിനായി ബിഡ് സമര്‍പ്പിക്കാതിരിക്കണം. ഒളിമ്പിക്സ് വേദി ഖത്തറിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചിലപ്പോള്‍ അത് 2028ല്‍ ആകാം. 2022ലെ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാകും 2019 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുക. 2024 ഒളിമ്പിക്സിന് ഖത്തര്‍ ബിഡ് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എല്ലാതലങ്ങളിലും ശക്തമായ ബിഡായിരിക്കണം ഖത്തറിന്‍േറത് എന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് ഡോ. ഥാനി അല്‍ കുവാരി പറഞ്ഞു. 
എ.ഐ.പി.എസ് കോണ്‍ഗ്രസ് സമ്മേളനത്തിനിനത്തെിയ പ്രതിനിധികള്‍ ഖത്തര്‍ ദേശീയ കായിക ദിനത്തിന്‍െറ വിവിധ വേദികള്‍ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രഫര്‍മാരും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്സിനു മുമ്പുള്ള രാജ്യാന്തര സമ്മേളനം എന്ന നിലയില്‍ ഇത്തവണത്തെ കോണ്‍ഗ്രസിന് പ്രാധാന്യമേറെയാണ്. 2022 ലോകകപ്പിന് തയ്യാറെടുക്കുന്ന ഖത്തറിന് ലോകമെങ്ങുമുള്ള കായിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ലോകകപ്പ് ഒരുക്കങ്ങള്‍ കാണിച്ചു കൊടുക്കാനുള്ള അവസരവുമുണ്ട്. ലോകകപ്പിന്‍െറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഭാരവാഹികളും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.  കായിക മേഖലയിലെ ദുഷ്പ്രവണതകള്‍ കണ്ടത്തൊനും നിരീക്ഷിക്കാനും ചുതലയുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ സ്പോര്‍ട്സ് സെക്യുരിറ്റി (ഐസിഎസ്എസ്)യുടെ പ്രതിനിധികളുമുണ്ട്. പതിനൊന്നിനാണ് സമ്മേളനം സമാപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.