ആവേശം വിതറി കായികദിനാഘോഷം

ദോഹ: പ്രൗഢിയും ആവേശവും തുളുമ്പുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഖത്തര്‍ അഞ്ചാമത് ദേശീയ കായികദിനം ആഘോഷിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന കായിക പരിപാടികളില്‍ തലമുറകളുടെയും വേഷ, ഭാഷകളുടെയും സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും വ്യത്യാസമില്ലാതെ സ്വദേശികളും പ്രവാസികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. 

രാജ്യത്തിന്‍െറ കായികസ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറവും ആവേശവും ഊര്‍ജവും പകര്‍ന്ന പരിപാടികള്‍ കായികപ്രവര്‍ത്തനങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കാനും അതിലൂടെ ജനങ്ങളുടെ  ശാരീരികക്ഷമതയും കൂട്ടായ്മയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനുമുള്ള ആഹ്വാനം കൂടിയായിരുന്നു.  വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളും വിവിധ പ്രായക്കാരായവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച വ്യത്യസ്തയിനം കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ ഇതിനായി ഒരുക്കിയ വേദികളിലേക്ക് രാവിലെ മുതല്‍ ആയിരങ്ങളാണ് ഒഴുകിയത്തെിയത്. കോര്‍ണിഷ്, ആസ്പയര്‍ സോണ്‍, കതാറ കള്‍ച്ചറല്‍ വില്ളേജ്, ദോഹയിലെ വിവിധ സ്റ്റേഡിയങ്ങള്‍, വക്റ, ഗറാഫ എന്നിവിടങ്ങളില്‍ നടന്ന നടത്തവും ഓട്ടവും ജോഗിങ്ങും മുതല്‍ ഫുട്ബാളും വോളിബാളും ഹാന്‍റ്ബാളും ക്രിക്കറ്റും ടേബിള്‍ ടെന്നീസും പരമ്പരാഗത മല്‍സരങ്ങളും വരെയുള്ള പരിപാടികളില്‍ സ്വദേശികളും വിദേശികളും ആവേശപൂര്‍വം പങ്കെടുത്തു. കോര്‍ണിഷില്‍ ഇത്തവണ പതിവുള്ള ജനപങ്കാളിത്തം ഇത്തവണ ഉണ്ടായില്ളെങ്കിലും കതാറയിലും ആസ്പയര്‍ സോണിലും വിവിധ പരിപാടികളിലായി ആയിരങ്ങള്‍ പങ്കെടുത്തു.

ആസ്പയര്‍ സോണില്‍ ഫണ്‍ റണ്‍ കൂട്ടയോട്ടത്തിന്‍െറ ദൃശ്യം
 


അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സിമൈസിമ യൂത്ത് സെന്‍ററില്‍ നടന്ന ദേശീയ കായിക ദിന പരിപാടിയില്‍ പങ്കെടുത്തു. ഖത്തര്‍ കയിക, സാംസ്കാരിക മന്ത്രാലയം ഒരുക്കിയ പരമ്പരാഗത കായിക ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും അമീര്‍ സന്ദര്‍ശിച്ചു. ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയയിലെ ദേശീയ കായിക ദിനാഘോഷ പരിപാടികളില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ബിന്‍ ഖലീഫ ആല്‍ഥാനി പങ്കെടുത്തു. ലഖ്വിയ സേനയുടെ തലവന്‍ എന്ന നിലയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രിയെ കൂടാതെ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, വിവിധ വിഭാഗങ്ങളിലെ ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്ത പരിപാടിയില്‍ 11ലധികം വ്യത്യസ്ത കായിക മത്സരങ്ങള്‍ നടന്നു.  ജനറല്‍ സെക്രട്ടറിയേറ്റ് ഓഫ് ദി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് സംഘടിപ്പിച്ച കായിക ദിന പരിപാടിയില്‍ ഉപപ്രധാന മന്ത്രിയും മന്ത്രിസഭകാര്യ സഹമന്ത്രിയുമായ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹമൂദ് പങ്കെടുത്തു. ആഘോഷ പരിപാടിയുടെ ഭാഗമായി കോര്‍ണിഷില്‍ മാര്‍ച്ചും മര്‍ഖിയ  സ്പോര്‍ട്സ് ക്ളബില്‍ വിവിധ കായിക പരിപാടികളും നടന്നു. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന് കീഴില്‍ അബൂഹമൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഒൗഖാഫ് മന്ത്രി ഡോ. ഗൈഥ് ബിന്‍ മുബാറക് അല്‍ ഖുവാരി പങ്കെടുത്തു. 
കായിക ദിനത്തിന്‍െറ ഭാഗമായി ഖത്തറിലെ പ്രധാന കായിക കേന്ദ്രമായ ആസ്പയര്‍ സോണില്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ആസ്പയര്‍ സോണിലെ ടോര്‍ച്ച് ടവറിന് ചുറ്റുമായി രാവിലെ നടന്ന കൂട്ടയോട്ട മത്സരം സ്പോര്‍ട്സ് യുവജന ക്ഷേമ മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു. രാവിലെ മുതല്‍ തന്നെ നൂറുക്കണക്കിന് ആളുകള്‍ ആസ്പയര്‍ സോണില്‍ എത്തിയിരുന്നു. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന് പുറമെ പ്രമുഖ കമ്പനികളായ ഖത്തര്‍ ഷെല്‍, ഖത്തര്‍ പെ¤്രടാളിയം, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍, റാസ്സ്യാസ്, വോഡഫോണ്‍, തുടങ്ങിയ കമ്പനികളും മന്ത്രാലയങ്ങളും ചില സ്വകാര്യ സ്ഥാപനങ്ങളും വിവിധപരിപാടിശളും മത്സരങ്ങളും സംഘടിപ്പിച്ചു. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന് കീഴില്‍ ഫണ്‍ റണ്‍, ഫാമിലി ബൈക്ക് ഫണ്‍, സുംബ, വാള്‍ കൈ്ളമ്പിങ്, ജൂഡോ ട്രെയിനിങ്്, ബീച്ച് സോക്കര്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. ബാസ്ക്കറ്റ് ബാള്‍, ഓട്ടം, ചാട്ടം, 200 മീറ്റര്‍ ബൈക്ക് റേസ് തുടങ്ങിയ പരിപാടികള്‍ ആസ്പയര്‍ ഡോമിലാണ് നടന്നത്. 

പുരുഷന്‍മാരും വനിതകളും തമ്മില്‍ കതാറയില്‍ നടന്ന വടംവലി
 


ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി യുനൈറ്റഡ് ഡെവലപ്മെന്‍റ് കമ്പനിയുമായി സഹകരിച്ച് പേള്‍ ഖത്തറിലെ കനാറ്റ് ക്വാര്‍ട്ടിയറില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനി പരിപാടികളില്‍ പങ്കാളിയായി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് മണിവരെ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ ‘നിങ്ങളുടെ കായിക കഴിവുകളെ ഉണര്‍ത്തൂ’ എന്ന തലക്കെട്ടിലാണ് പരിപാടികള്‍ നടന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍, വൈസ് ചെയര്‍പേഴ്സന്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനി എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു. 
സിദ്റ മെഡിക്കല്‍ റിസര്‍ച്ച് സെന്‍ററിന് കീഴില്‍ നടക്കുന്ന മൂന്ന് കിലോമീറ്റര്‍ സ്പോര്‍ട്സ് മാര്‍ച്ചില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. എജുക്കേഷന്‍ സിറ്റിയിലെ ഓക്സിജന്‍ പാര്‍ക്കില്‍ വിവിധ കായിക മത്സരങ്ങളും ഗെയിംസുകളും നടന്നു. 
പതിനായിരത്തിലേറെ പങ്കാളികളായതായി ഖത്തര്‍ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ബി ദ ചാമ്പ്യന്‍’ എന്ന പേരില്‍ കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലും നിരവധി പേര്‍ പങ്കെടുത്തു. ഊര്‍ജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സലാഹ് അല്‍സാദ, പരിസ്ഥിതി മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി എന്നിവര്‍ കതാറ സന്ദര്‍ശിച്ചു.
 ഖത്തറിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളും കായക ദിനത്തിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിന് കീഴില്‍ നടന്ന ദേശീയ കായിക ദിന പരിപാടികള്‍ അല്‍ അറബി സ്പോര്‍ട്സ് ക്ളബില്‍  അംബാസഡര്‍ സഞ്ജീവ് അറോറ ഉദ്ഘാടനം ചെയ്തു. 
യൂത്ത് ഫോറം, ചാലിയാര്‍ ദോഹ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മലയാളി പ്രവാസികളും കായികദിനത്തില്‍ സജീവമായി പങ്കാളികളായി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.