യുവതിയുടെ ഫോട്ടോ ഫേസ്ബുകിലിട്ടു: യുവാവിന് രണ്ട് വര്‍ഷം തടവ്

ദോഹ: ഫേസ്ബുക് അകൗണ്ടില്‍ നിന്ന് അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് തന്‍െറ ഫേസ്ബുക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിദേശി യുവാവിന് ദോഹ ക്രിമിനല്‍ കോടതി രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 
കൂടാതെ ഇയാള്‍ 30,000 റിയാല്‍ പിഴയടക്കണമെന്നും കോടതി വിധിച്ചു. അപരിചിതനായ വ്യക്തിയുടെ ഫേസ്ബുക് പേജില്‍ തന്‍െറ സുഹൃത്തിന്‍െറ ഫോട്ടോ കണ്ട വ്യക്തി സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. 
യുവതിയുമായി ബന്ധം സ്ഥാപിക്കാമെന്ന കണക്കുകൂട്ടലിലാണ് ഫേസ്ബുകില്‍ ഫോട്ടോപോസ്റ്റ് ചെയ്തതെങ്കിലും സംഭവം ഇരുവരും തമ്മില്‍ വാഗ്വാദത്തിനിടയാക്കുകയും യുവതി പരാതി നല്‍കുകയുമായിരുന്നുവെന്ന് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. 
യുവതിയുടെ സ്വകാര്യതയിലുള്ള കൈകടത്തലായി കോടതി ഈ സംഭവം നിരീക്ഷിക്കുകയും ശിക്ഷവിധിക്കുകയുമായിരുന്നു. 
കൂടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാനായി ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റും സാമഗ്രികളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.