എഫ്.സി.സി വനിതാവേദി  വുമണ്‍സ് സ്പോര്‍ട്സ് ഫെസ്റ്റ് 

ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് എഫ്.സി.സി വനിതാവേദി സംഘടിപ്പിച്ച വുമണ്‍സ് സ്പോര്‍ട്സ് ഫെസ്്്റ്റ് പ്രവാസി വനിതകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫെസ്റ്റ് എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. നടത്തം, ഓട്ടം, ഷോട്ട്പുട്ട്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, സ്കിപ്പിങ് റേസ്, സാക്ക് റേസ്, റിലേ, വടംവലി, ബ്രോഡ് ജംപ് തുടങ്ങിയ മത്സരങ്ങളില്‍ 130ഓളം വനിതകള്‍ ആവേശത്തോടെ പങ്കെടുത്തു. മത്സരാര്‍ഥികള്‍ക്കായി എഫ്.സി.സി ഖത്തര്‍ ചാരിറ്റി സ്പോണ്‍സര്‍ ചെയ്ത ട്രാക്ക് സ്യൂട്ടും സമ്മാനിച്ചു. ബ്രാഡ്മ റൈസ് സ്പോണ്‍സര്‍ ചെയ്ത ഗിഫ്റ്റ് വൗച്ചറും നല്‍കി.  55 തികഞ്ഞ മത്സരാര്‍ഥികളായ സൈഫുന്നിസ, ഖദീജ എന്നിവരെ ആദരിച്ചു. ശാന്തിനികേതന്‍ സ്കൂളിലെ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപികമാരായ ശ്രീഷ, ലിജി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരങ്ങളില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള അധ്യാപികമാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സ്പോര്‍ട്സ് ഫെസ്റ്റ് അസി. കണ്‍വീനര്‍ സുനില അബ്ദുല്‍ ജബ്ബാര്‍ നന്ദി പറഞ്ഞു. 
മത്സരഫലങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍: ഒരു കിലോമീറ്റര്‍ നടത്ത മത്സരം:  ഷഹന അബ്ദുല്‍ഖാദര്‍, സിന്‍ജു ജെയിംസ്, ലീബൊ ബിനു. 100 മീറ്റര്‍ ഓട്ടം  ജിജി അബ്രഹാം, സാജിദ തച്ചാരക്കല്‍, ജെസ്ലിന്‍ സൂസന്‍ അലക്സ്. 200 മീറ്റര്‍ ഓട്ടം:  ജിജി അബ്രഹാം, എം.ആര്‍. നുഫൈസ , സുമിത നാസര്‍.
ലെമണ്‍ ആന്‍റ് സ്പൂണ്‍: സുമയ്യ തഹ്സീന്‍, ക്രിസ്റ്റീന സാം ഡി കോസ്റ്റ, പുനിത. സാക്ക് റേസ്: ഹന അബ്ദുല്‍ ഹമീദ്, ഷഹന അബ്ദുല്‍ ഖാദര്‍, ഹന അബ്ദുല്‍ ഹമീദ്. ഷോട്ട് പുട്ട്  ജെസ്ലിന്‍: സൂസന്‍ അലക്സ്, ഷാനി ജി ആര്‍, അഷ്ന സെബസ്റ്റ്യന്‍. സ്കിപ്പിങ് റേസ്: സാജിദ തച്ചാരക്കല്‍, കെ. സൗദാബി, നുസ്റത്ത് ശുഐബ്. ബ്രോഡ് ജംപ്: നുസ്റത്ത് ശുഐബ്, സാജിദ തച്ചാരക്കല്‍, സുമിത നാസര്‍. റിലേ: ദിനു രാമചന്ദ്രന്‍ ആന്‍റ് ടീം, ഹന അബ്ദുല്‍ ഹമീദ് ആന്‍റ് ടീം, ജിജി അബ്രഹാം ആന്‍റ് ടീം. വടംവലി: അനിത അന്‍വര്‍ ആന്‍റ് ടീം, ദിനു രാമചന്ദ്രന്‍ ആന്‍റ് ടീം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.