ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന്‍ ഇന്നുമുതല്‍ തുടങ്ങും. അബൂഹാമൂറിലെ സഫാരി മാളിലും സല്‍വ റോഡിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിലും ഉംസലാല്‍ മുഹമ്മദിലെ സഫാരി ഷോപ്പിങ് കോംപ്ളക്സിലും സഫാരി 10, 20, 30 പ്രമോഷന്‍ ലഭ്യമായിരിക്കും. സഫാരി ബേക്കറി ആന്‍റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ മികച്ച ഉല്‍ചന്നങ്ങളാണ് ഇത്തവണ 10, 20, 30 പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമായിരിക്കുന്നത്. ഫ്രൂട്ട്സ് ആന്‍റ് വെജിറ്റബിള്‍സ് തുടങ്ങിയ ഫ്രഷ് ഫുഡ് വിഭാഗങ്ങളിലും, ഫ്രോസണ്‍, ഗ്രോസറി, ഹൗസ്ഹോള്‍ഡ്, കോസ്മെറ്റിക്സ്, ടെക്സ്റ്റയില്‍സ്, റെഡിമെയ്ഡ്, ഹോം അപ്ളയന്‍സസ്, ഇലക്ട്രോണിക്സ്, ഐ.ടി തുടങ്ങിയ വിഭാഗങ്ങളിലുമായി ആയിരത്തോളം ഉല്‍പ്പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ നാഷണല്‍ സ്പോര്‍ട്സ് ഡേ പ്രമാണിച്ച് സ്പോര്‍ട്സ് ഡേ ഉല്‍പന്നങ്ങളും പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 റിയാലിന് റീചാര്‍ജ്ജബിള്‍ എല്‍.ഇ.ഡി. എമര്‍ജന്‍സി ലൈറ്റ്, വയര്‍ലെസ് മൗസ്, വെബ് ക്യാമറ, 20 റിയാലിന് ജീപാസ് വാട്ടര്‍പ്രൂഫ് മെന്‍സ് ഷേവര്‍, 30 റിയാലിന് സാറ്റലൈറ്റ് റിസീവര്‍, 30 റിയാലിന് യൂറോസോണിക് ബ്ളെന്‍ഡര്‍, പിസ്സ മേക്കര്‍, ഹി ഹൗസ് റൈസ് കുക്കര്‍ തുടങ്ങിയ നിരവധി ഐ.ടി-ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളാണ് ഈ പ്രമോഷനിലൂടെ ഉപഭോക്താക്കളെ കാത്തിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഫാരിയുടെ മെഗാ പ്രമോഷനായ വിന്‍ 18 ടൊയോട്ട കാംറി കാര്‍ പ്രമോഷന്‍െറ അവസാനത്തെ മൂന്ന് കാറുകള്‍ക്കുള്ള നറുക്കെടുപ്പ് ഈമാസം 21 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.