അല്‍ ജസീറ ഓഡിയോ വെബ് ആപ് പുറത്തിറക്കി

ദോഹ: ടെലിവിഷന്‍ തരംഗങ്ങള്‍ കുറഞ്ഞ തോതില്‍ ലഭിക്കുന്ന പ്രദേശങ്ങളിലും തല്‍സമയ വാര്‍ത്തകള്‍ ജനങ്ങളിലേക്കത്തെിക്കുകയെന്ന ലക്ഷ്യം വെച്ച് അല്‍ ജസീറ ചാനല്‍ ശൃംഖല പുതിയ ഓഡിയോ വെബ് ആപ്പ് പുറത്തിറക്കി. 
പുതിയ ആപ് ഉപയോഗിച്ച് അല്‍ ജസീറ ചാനലിലെ വാര്‍ത്തകള്‍ തല്‍സമയം കേള്‍ക്കാനാകും. വീഡിയോ ലഭിക്കുന്നതിന് തടസ്സമാകുന്ന കുറഞ്ഞ വേഗതയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്നലെ ആരംഭിച്ച അല്‍ ജസീറയുടെ പുതിയ സംരംഭം ഏറെ ഉപകാരപ്രദമാകും. അല്‍ ജസീറയുടെ ഇംഗ്ളീഷ്, അറബി വാര്‍ത്താചാനലുകള്‍ ഇതിലൂടെ കൂടുതല്‍ ജനങ്ങളിലേക്കത്തെും. 
ലോ ബാന്‍ഡ്വിഡ്ത്ത് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള പ്രദേശങ്ങളിലെ ആളുകളിലേക്ക് അല്‍ ജസീറയുടെ വാര്‍ത്തകള്‍ കൃത്യതയോടെ എത്തിക്കുന്നതിനുള്ള ചാനല്‍ ശൃംഖലയുടെ ശ്രമമാണ് പുതിയ സംരംഭത്തിലൂടെ നടത്തുന്നതെന്ന് അല്‍ ജസീറ ചാനല്‍ ഡിജിറ്റല്‍ പെര്‍ഫോമന്‍സ് എന്‍റര്‍പ്രൈസ് ഡയറക്ടര്‍ ഇബ്രാഹിം ഹാമിദ് പറഞ്ഞു. പുതിയ വെബ് ആപ്പ് തെക്ക് കിഴക്കനേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാകും കൂടുതല്‍ ഉപകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഡിജിറ്റല്‍ മണ്ഡലം വികസിപ്പിക്കുന്നതിന്‍െറ തുടര്‍ച്ചയാണ് പുതിയ അല്‍ ജസീറ ഓഡിയോ ആപ്പെന്ന് ചാനലിന്‍്റെ സെയില്‍സ് ആന്‍റ് ഡിസ്ട്രിബ്യൂഷന്‍ മേധാവി സാമിര്‍ ഇബ്രാഹിം വ്യക്തമാക്കി. അല്‍ ജസീറ എന്നും വ്യത്യസ്തമായ വഴികള്‍ തെരെഞ്ഞെടുക്കുന്നവരാണെന്നും പുതിയ ഓഡിയോ സര്‍വീസ് ആപ്പും ഇതിന്‍്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഓഡിയോ വെബ് ആപ്പ് listen.aljazeera.com എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.