അലപ്പോ: ജോണ്‍ കെറിയുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ഫോണ്‍ സംഭാഷണം നടത്തി

ദോഹ: കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതികളുമായി ലോകത്തിന്‍െറ ദു:ഖമായ സിറിയയിലെ അലപ്പോ പ്രതിസന്ധി വിഷയത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ഫോണ്‍ സംഭാഷണം നടത്തി. അലപ്പോ നഗരത്തിലെ മനുഷ്യാവകാശ ലംഘനങ്ങളടക്കം ഏറ്റവും പുതിയ സാഹചര്യങ്ങള്‍ സംഭാഷണത്തില്‍ ഇരുവരും ചര്‍ച്ച ചെയ്തു. അലപ്പോയിലെ കൂട്ടക്കുരുതിയും ദുരിതങ്ങളും നിര്‍ത്തലാക്കുന്നതിന് അടിയന്തിരമായ ഇടപെടല്‍ അനിവാര്യമാണെന്നും സിവിലിയന്‍മാരുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ട് വരണമെന്നും സിറിയയിലേക്കും അലപ്പോയിലേക്കുമുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഉറപ്പുവരുത്തണമെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ജോണ്‍ കെറിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.