അന്താരാഷ്ട്ര വിവര്‍ത്തന  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദോഹ: ശൈഖ് ഹമദ് ബോര്‍ഡ് ഓഫ് ട്രസ്റ്റീയുടെ ട്രാന്‍സ്ലേഷന്‍-ഇന്‍റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്കാരങ്ങള്‍ തമ്മിലുള്ള തിരിച്ചറിയലുകള്‍ക്ക് ഇത്തരം അവാര്‍ഡുകള്‍ക്ക് മുഖ്യ സ്ഥാനമാണുള്ളതെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോ. ഹസ്സന്‍ അല്‍ നഅമ പറഞ്ഞു. അവാര്‍ഡ് ഏര്‍പ്പെടുത്തിയ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.മത്സരത്തിലെ വിജയികളെ സ്പോര്‍ട്സ്-സാംസ്കാരിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം ആല്‍ഥാനി പ്രഖ്യാപിച്ചു. 
അറബി ഭാഷയില്‍ നിന്നും ഇംഗ്ളീഷല്ലാത്ത മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനമെന്ന വിഭാഗത്തില്‍ 1001 രാവുകള്‍ വിവര്‍ത്തനം ചെയ്ത സാല്‍വദോര്‍ പെന മാര്‍ട്ടിനും ഇംഗ്ളീഷിതര ഭാഷയില്‍ നിന്നും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വിഭാഗത്തില്‍ സാലിഹ് അല്‍മാനി (ടെന്‍ വിമന്‍)യും ഇമാം അഹ്മദ് ബിന്‍ ഹന്‍ബലിനെ കുറിച്ചുള്ള ഗ്രന്ഥം അറബിയില്‍ നിന്നും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത വിഭാഗത്തില്‍ മികയേല്‍ കൂപേഴ്സണും ജേതാവായി. 2015ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ക്ക് ഒരു മില്യന്‍ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. ഓരോ വിഭാഗത്തിലേയും ആദ്യ സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ലഭിക്കും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.