ശ്രേയാ ഘോഷാൽ മ്യൂസിക്കൽ  ജേർണി ലൈവ് ഇവൻസ്​ ജനുവരി 13ന് 

ദോഹ: റെഡ് ആപ്പിൾ ഇവൻറ്സ്​ ആൻ്റ് മീഡിയയുടെ ആഭിമുഖ്യത്തിൽ ശ്രേയാ ഘോഷാൽ മ്യൂസിക്കൽ ജേർണി ലൈവ് ഇവൻ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2017 ജനുവരി 13ന് വൈകിട്ട് ഏഴരയ്ക്ക് അലി ബിൻ ഹമദ് അൽ അതിയ്യഅറീനയിലാണ് പരിപാടി. 
ലോക ഹാൻ്റ് ബാൾ ചാംപ്യൻഷിപ്പ് അരങ്ങറേിയ അലി ബിൻ ഹമദ് അൽ അതിയ്യഅറീനയിൽ ആദ്യമായാണ് വലിയ രീതിയിലുള്ള തെക്കൻ ഏഷ്യൻ പരിപാടി അവതരിപ്പിക്കപ്പെടുന്നത്. ശ്രേയാ ഘോഷാലിനോടൊപ്പം 13 സംഗീത ഉപകരണങ്ങളും വിദഗ്ധരും അടങ്ങുന്ന സംഘമാണ് പരിപാടി അവതരിപ്പിക്കുക. 
വാർത്താ സമ്മേളനത്തിൽ റെഡ് ആപ്പിൾ ഇവൻ്റ്സ്​ ആൻ്റ് മീഡിയ  സി ഇ ഒ ജാസിം മുഹമ്മദ്, മെഗാ മ്യൂസിക്കൽ ജേർണി എക്സിക്യൂട്ടീവ് ഡയറക്ടർ ഷാനി മുഹമ്മദ്, 7 സ്​ട്രീറ്റ് ബൈ മുംബൈ സ്​പൈസസ്​ ഡയറക്ടർ അബ്ദുൽ റഷീദ്, മൈൽസ്റ്റോൺ എൻ്റർടയ്ൻമെൻ്റ് പ്രതിനിധി അജയ് കാഞ്ഞാണി എന്നിവർ പങ്കടെുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.