ദോഹ: ഖത്തര്‍ കലാ പൈതൃക സാംസ്ക്കാരിക മന്ത്രാലയം സംഘടിപ്പിച്ച 27ാമത് അന്താരാഷ്ട്ര പുസ്തക മേളക്ക ് ഇന്ന് വൈകുന്നേരത്തോടെ തിരശ്ശീല വീഴും. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി നാനൂറില്‍ പരം പ്രസാധകരാണ് മേളയില്‍ സംബന്ധിച്ചത്. ഇത്തവണ പതിവിന് വിപരീതമായി കുട്ടികള്‍ക്ക് വേണ്ടിയുള്ള 90 ലധികം പ്രസിദ്ധീകരണാലയങ്ങളാണ് മേളയില്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി പുസ്തക മേളക്കത്തെിയത്. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്ന കണ്‍വെന്‍ഷന്‍ സെന്‍ററിന് പകരം ഇത്തവണ സിറ്റി സെന്‍്ററിന് പുറക് വശത്ത് പുതുതായി നിര്‍മിച്ച എക്സിബിഷന്‍ സെന്‍്ററിലാണ് മേള സംഘടിപ്പിച്ചത്. അത് കൊണ്ട് തന്നെ വര്‍ധിച്ച തോതിലുള്ള പൊതുജന സാന്നിധ്യമാണ് മേളയില്‍ അനുഭവപ്പെട്ടത്.
എന്നാല്‍ നവ സാങ്കേതിക വിദ്യകളുടെ അതിപ്രസരം പുസ്തക പ്രേമികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് വരുത്തിയിട്ടുണ്ടെന്നാണ് പ്രസിദ്ധീകരണാലയങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
ഇന്‍റര്‍നെറ്റില്‍ മിക്ക പ്രസിദ്ധീകരണാലയങ്ങളുടെയും പുസ്തകങ്ങള്‍ ലഭ്യമായതിനാല്‍ മേളയിലത്തെിയവര്‍ എല്ലാവരും പുസ്തകം വാങ്ങാന്‍ വന്നവരാണെന്ന ധാരണ തങ്ങള്‍ക്കില്ളെന്ന് ദാര്‍ ഫാറാറബി മാനേജര്‍ അലി ബഹ്സൂന്‍ വ്യക്തമാക്കി.
പുതിയ ടെക്നോളജിയുടെ പ്രചാരണം വ്യാപകമാകുന്നത് വായന സംസ്ക്കാരത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പുസ്തക മേളയില്‍ എല്ലാ വര്‍ഷവും പ്രതീഷയോടെ കാത്തിരിക്കുന്ന നല്ളൊരു കൂട്ടം വായനപ്രേമികള്‍ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ് ഈ മേളയുടെ പ്രസക്തിയെന്ന് ദാര്‍അല്‍ഹറഫ് അറബി പ്രസിദ്ധീകരണാലയം മേധാവി അഹ്മദ് അലി വ്യക്തമാക്കി.
ഇത്തവണ മുന്‍വര്‍ഷങ്ങളില്‍ വിഭിന്നമായി വൈകുന്നേരങ്ങളില്‍ സംഘടിപ്പിച്ച സാംസ്ക്കാരിക വിരുന്ന് ശ്രദ്ധേയമായിരുന്നു. പുസ്തകങ്ങളെ സംബന്ധിച്ചുളള ചര്‍ച്ചകളും വിശകലനങ്ങളും ഈ ചര്‍ച്ചയില്‍ സജീവമായി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണമായ ഐ.പി.എച്ച് ഇത്തവണയും വിപുലമായ ഗ്രന്ഥശേഖരവുമായാണ് മേളക്കത്തെിയത്.
ഐ.പി.എച്ചിന് പുറമെ യുവത ബുക്സ് ഇത്തവണ മേളയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.