3000ലധികം യാത്രക്കാരുമായി എം.എസ്.സി ഫാന്‍റസിയ ഇന്ന്  ദോഹ തുറമുഖത്തെത്തും

ദോഹ: 3000ലധികം യാത്രക്കാരും 1300ലധികം ക്രൂ അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി ഫാന്‍റസിയ ഇന്ന് ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി വ്യക്തമാക്കി. ഇതാദ്യമായാണ് ദോഹ തുറമുഖത്ത് ഇത്രയും വലിയ കപ്പല്‍ നങ്കൂരമിടാനൊരുങ്ങുന്നത്. ഖത്തറിന്‍െറ ക്രൂയിസ് ടൂറിസം ഇന്‍ഡസ്ട്രിയില്‍ പുതിയൊരു അധ്യായമായിരിക്കും ഇതോടെ ആരംഭിക്കുന്നതെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 
രാജ്യത്തിന്‍െറ വിനോദ സഞ്ചാര വ്യവസായ മേഖലയെ വളര്‍ത്തുന്നതിന്‍െറ ഭാഗമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ സഞ്ചാരികളെ ഖത്തറിലേക്കത്തെിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭീമന്‍ യാത്രാ കപ്പലായ എം.എസ്.സി ഫാന്‍റസിയയുടെ വരവെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റിക്ക് വേണ്ടി ചീഫ് ടൂറിസം ഡെവലപ്മെന്‍റ് ഓഫീസര്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. 
ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, സൂഖ് വാഖിഫ്, മുശൈരിബ് മ്യൂസിയം, കതാറ എന്നീ കേന്ദ്രങ്ങളായിരിക്കും കപ്പലിലത്തെുന്ന യാത്രക്കാര്‍ സന്ദര്‍ശിക്കുകയെന്നും ഖത്തറിന്‍െറ ക്രൂയിസ് ടൂറിസം വളര്‍ത്തുന്നതിനായി പരിശ്രമിക്കുമെന്നും അതിന്‍െറ ഭാഗമായി ദോഹ തുറമുഖം പുനര്‍നിര്‍മിക്കുമെന്നും സ്ഥിരം ക്രൂയിസ് ടെര്‍മിനലായി നിലനിര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന 2016/17 ക്രൂയിസ് സീസണില്‍ 50000 യാത്രക്കാരുമായി 32 കപ്പലുകളത്തെുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
മിഡിലീസ്റ്റിലേക്ക് ആദ്യമായാണ് എം.എസ്.സി ഫാന്‍റസിയ എത്തുന്നത്. 333 മീറ്റര്‍ നീളവും 66 മീറ്റര്‍ ഉയരവുമുണ്ട് ഫാന്‍റസിയക്ക്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.