?????? ???????????? ???? ?????????? ???? ????????? ????? ???????? ????? ????????????????? ??????? ?????? ???? ???? ????? ???? ????????

ചരിത്രമെഴുതിയ സന്ദര്‍ശനം: സല്‍മാന്‍ രാജാവ് മടങ്ങി

ദോഹ: രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി ഭരണാധികാരി ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സൗദ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് തിരിച്ചു. സമീപ കാലത്ത് രാജ്യം കണ്ടതില്‍ ഏറ്റവും വലിയ സ്വീകരണമാണ് സൗദി രാജാവിന് ഖത്തര്‍ ഭരണകൂടവും ജനതയും നല്‍കിയത്. 
കഴിഞ്ഞ ദിവസം പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി രാജാവിന് പ്രത്യേക അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. അത്താഴ വിരുന്നിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തിന്‍്റെ പൈതൃക കലാ വിരുന്ന് സംഘടിപ്പിച്ചിരുന്നു. 
ഖത്തര്‍ ഫൗണ്ടേഷന്‍്റെ പ്രവര്‍ത്തനങ്ങളെ ഉപാധ്യക്ഷയും മാനേജിംഗ് ഡയറക്ടറുമായ ശൈഖ ഹിന്ദ് ബിന്‍ ഹമദ് ആല്‍ഥാനി സല്‍മാന്‍ രാജാവിന് വിശദീകരിച്ചു. 
വിദ്യാഭ്യാസ മേഖലയില്‍ രാജ്യം വലിയ പരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവര്‍ വിശദീകരിച്ചു. 
അതിനിടെ സൗദി രാജാവിന്‍്റെ ഖത്തര്‍ സന്ദര്‍ശനം വ്യാപാര വാണിജ്യ മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കുമെന്ന് വ്യവസായ പ്ര മുഖര്‍ വ്യക്തമാക്കി. 
സൗദി അറേബ്യയുമായി വിവിധ മേഖലയില്‍ സഹകരിച്ച് മുമ്പോട്ട് പോകാനുള്ള തീരുമാനം പുതിയ പ്രതീക്ഷ നല്‍കുന്നതായി ഇവര്‍ അഭിപ്രായപ്പെട്ടു. 
സാമൂഹിക മാധ്യമങ്ങളില്‍ സൗദി രാജാവിന്‍്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ഖത്തര്‍ കണ്ടതില്‍ ഏറ്റവും വലിയ സ്വീകരണമാണ് തങ്ങളുടെ രാജാവിന് ഖത്തര്‍ ജനതയും ഭരണകൂടവും നല്‍കിയതെന്ന് സൗദിയില്‍ നിന്നുള്ള സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. 
സ്വീകരണ പരിപാടിയില്‍ ആലപിച്ച സ്വീകരണ ഗാനങ്ങളാണ് പലരും ഹാശ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. 
ദീവാന്‍ അമീരിയില്‍ നടന്ന ഗാഡ് ഓഫ് ഓണറിന് ശേഷം നടന്ന പാരമ്പര്യ ഗാനം ആലപിച്ച് കൊണ്ടുള്ള സ്വീകരണത്തില്‍ ചുവട് വെച്ച സല്‍മാന്‍ രാജാവിന്‍്റെ നടപടിയെ ഖത്തറുമായുള്ള തന്‍െറ ബന്ധം അഗാധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നൂവെന്ന് ട്വിറ്റര്‍ പേജില്‍ പലരും കുറിച്ചു. 
ഈ ബന്ധം ലോകത്തിന് മാതൃകയാകട്ടെയെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.