ജി.സി.സി ഉച്ചകോടി  ഖത്തര്‍ സംഘത്തെ  അമീര്‍ നയിക്കും

ദോഹ: ഇന്നും നാളെയുമായി ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന മുപ്പത്തേഴാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകേടിയില്‍ ഖത്തര്‍ സംഘത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നയിക്കും. ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയെ വലിയ പ്രധാന്യത്തോട് കൂടിയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.  സാമ്പത്തിക വാണിജ്യ മേഖലയില്‍ കൂടുതല്‍ സുതാര്യമായ തീരുമാനങ്ങള്‍ ഈ ഉച്ചകോടിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്ക്വെക്കുന്നത്. ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്ത് റെസിഡന്‍്റ് പെര്‍മിറ്റ് ഉള്ള വ്യക്തിക്ക് ജി.സി.സി അംഗ രാജ്യങ്ങള്‍ ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള നിര്‍ദേശം നേരത്തെ തന്നെ ചര്‍ച്ച ചെയ്തു വരുന്ന വിഷയമാണ്. ഇത്തവണ ഗള്‍ഫ് യൂനിയന്‍ നിര്‍ദേശം സജീവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒമാന്‍ എതിരഭിപ്രായം പ്രകടിപ്പിച്ചാലും യൂനിയനുമായി മുന്‍പോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മറ്റ് രാജ്യങ്ങള്‍ക്കുള്ളത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.