??????? ?????????????? ???????? ??????????????????? ???????? ?????

ജപ്പാന്‍ വേദിയില്‍ ‘കീമോണോ’ അണിഞ്ഞ് അബ്ദുല്‍ അസീസ് താരമായി

ദോഹ: ഖത്തറിലെ ജാപ്പാനീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദോഹില്‍ സാമുറായി ഫെസ്ററിവലില്‍ താരമായി മലയാളി. കഴിഞ്ഞ ദിവസം ഹോട്ടല്‍ ഹില്‍ട്ടണിലാണ് സാമുറായി ഫെസ്റ്റിവല്‍ നടന്നത്.  2011 ല്‍ ജപ്പാനില്‍ നടന്ന സുനാമിക്കും ഭൂമികുലുക്കത്തിനും ഒട്ടേറെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഖത്തര്‍ ഗവണ്‍മെന്‍റിനോടുള്ള നന്ദി പ്രകടനമായാണ് വര്‍ഷങ്ങള്‍ക്കുശേഷം ദോഹയില്‍ ഇത്തരമൊരു സാംസ്കാരിക പരിപാടി നടന്നത് ജാപ്പനീസ് എംബസിയുടെയും സാമ്പത്തിക, തൊഴില്‍, വ്യവസായ മന്ത്രാലയത്തിന്‍െറയും സഹകരണത്തോടെയാണ്. ജാപ്പനീസ് സൊസൊറ്റി ‘സമുറായി ഫെസ്റ്റ് ’നടത്തിയത് ഏറെ നാളത്തെ ഒരുക്കത്തിനുശേഷമാണ്. കാവല്‍ഭടന്‍ എന്നര്‍ഥത്തിലുള്ള തലവാചകത്തോടെ നടന്ന പരിപാടിയില്‍ പരമ്പരാഗത വസ്ത്രമായ ‘കിമോണോ’ ധരിച്ചത്തെിയവരുടെ ഫാഷന്‍ഷോയും പരമ്പരാഗത നൃത്തവും നടന്നു. ഈ കലാപരിപാടികള്‍ക്കിടയിലാണ് ജപ്പാന്‍ എംബസി ഉദ്യോഗസ്ഥനുമായ തൃത്താല സ്വദേശി അബ്ദുല്‍ അസീസ് വടക്കുംപാലയുടെ മോഡലിംഗും ശ്രദ്ധേയമായത്. ജപ്പാന്‍ വേഷമായ ‘കീമോണ’ ധരിച്ച് വേദിയില്‍ ജപ്പാനീസ് മോഡലുകള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഒപ്പമത്തെിയ അബ്ദുല്‍ അസീസിന് സദസിന്‍െറ നിറഞ്ഞ ഹര്‍ഷാരവമാണ് ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഏവരും അഭിനന്ദിക്കുകയും ചെയ്തു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.