ദോഹ: ഇരുപത്തിയേഴാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള സാംസ്കാരിക- കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഒൗഖാഫ് ഇസ്്ലാമികകാര്യ മന്ത്രി ഡോ. ഗൈസ് ബിന്‍ മുബാറക്ക് അല്‍കുവാരി, ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍ നഈമി, വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രി ഡോ. സാലിഹ് ബിന്‍ മുഹമ്മദ് അല്‍നാബിത്ത്, ഗതാഗത ആശയ വിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി, വിവിധ നയതന്ത്ര പ്രമുഖര്‍, സാഹിത്യകാരന്‍മാര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇഖ്റഅ് അഥവാ വായിക്കുക എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ 33 രാജ്യങ്ങളില്‍ നിന്നും 490 പ്രസാധകരാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടന ശേഷം മന്ത്രിമാരും വിശിഷ്ടാതിഥികളും പുസ്തക സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. ഇത്തവണ‘ഇഖ്റഅ്’ എന്ന ടൈറ്റിലാണ് പുസ്തക മേളക്ക് നല്‍കിയിട്ടുള്ളത്.
10 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും പ്രസാധകരും എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കാളികളാകും. 1,04,389 പുസ്തകങ്ങളായിരിക്കും മേളയില്‍ വില്‍പ്പനക്കായി എത്തിയിട്ടുള്ളത്. 23,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള സ്ഥലത്താണ് ഇത്തവണ മേള നടക്കുന്നത്.
വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് മേളാസമയം.
വെള്ളിയാഴ്ചയില്‍ വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്ക് സേവനം നല്‍കാന്‍ നൂറോളം പേരുണ്ടാകും. സൗജന്യ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍, ഭക്ഷണശാല, കഫേ, എ.ടി.എം. കൗണ്ടര്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും മേളാ നഗരിയിലുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണമായ ഐ.പി.എച്ച് സ്റ്റാളില്‍ അന്‍പത് ശതമാനം വിലക്കുറവില്‍ പുസ്തകങ്ങള്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.