വിമാനത്താവളം വഴി  മയക്കുമരുന്ന് കടത്തിയാല്‍ കയ്യോടെ പിടിക്കുന്നു

ദോഹ: കസ്റ്റംസ് നിരീക്ഷണത്തിനായി അത്യാധുനിക  ഉപകരണങ്ങള്‍ സ്ഥാപ്പിക്കുകയും പരിശോധന കര്‍ക്കശമാക്കുകയും ചെയ്തതോടെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ലഹരിമരുന്നുള്‍പ്പെടെയുള്ള നിരോധിത ഉല്‍പന്നങ്ങള്‍ കടത്തുന്നത് പിടിക്കപ്പെടുന്നത് വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) അധികൃതര്‍ അറിയിച്ചു. ജനുവരിമുതല്‍ ഇതുവരെയായി 1606-ഓളം നിരോധ ഉല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ പിടികൂടിയത്. 
കഴിഞ്ഞവര്‍ഷം ആകെ കണ്ടത്തൊനായത് 1250 നിരോധിത ഉല്‍പന്നങ്ങളായിരുന്നു. വര്‍ഷം തീരാന്‍ ഇനിയും നാലുമാസങ്ങള്‍ നിലനില്‍ക്കെ നിരോധിത ഉല്‍പന്നങ്ങള്‍ പിടിക്കപ്പെടുന്നതിന്‍െറ തോത് വര്‍ധിക്കുമെന്ന് എച്ച്.ഐ.എ കസ്റ്റംസ് ഡയറക്ടര്‍ അജബ് മന്‍സൂര്‍ അല്‍ ഖഹ്ത്താനി പറഞ്ഞു. നിരോധിത ഉല്‍പന്നങ്ങള്‍ കടത്താന്‍ നവീന മാര്‍ഗങ്ങളാണ് കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്നതെങ്കിലും, വിദഗ്ധ പരിശീലനവും പരിചയ സമ്പത്തും കൈമുതലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക്  അനധികൃത കടത്ത് തടയാന്‍ സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു. ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റുമായും ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായും സഹകരിച്ചാണ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. 
മൂന്ന് വിഭാഗങ്ങളിലെയും പരിശോധനാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും മയക്കുമരുന്നും മറ്റും നിരോധിത ഉല്‍പന്നങ്ങളും രാജ്യത്തേക്ക് കടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 
ക്യാപ്റ്റഗണ്‍, ട്രമഡോള്‍, ലിറിക്ക തുടങ്ങിയ മയക്കുമരുന്നിനങ്ങളാണ് പിടിച്ചെടുക്കുന്നതിലെ അമ്പതുശതമാനവും. പുറമെ കഞ്ചാവ്, ഹാഷിഷ്, കൊക്കൈന്‍, ‘ഷാബു -മെതാമ്ഫെറ്റമീന്‍’ തുടങ്ങിയവ കണ്ടുകെട്ടുന്നുണ്ട്. പുതിയതലമുറ ലഹരിമരുന്നുകളുടെ അനധികൃത കടത്ത്  പരിശോധനയിലൂടെ കണ്ടത്തെുന്നതില്‍, ഈ രംഗത്തെ വിദഗ്ധര്‍ക്ക് സുപ്രധാന പങ്കാണുള്ളത്. എന്നാല്‍, കള്ളക്കടുത്തുസംഘവും  വ്യത്യസ്ത രീതികളാണ് പരീക്ഷിച്ചുവരുന്നത്.  മന്ത്രാലയത്തിലെ വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ് ഇതിന് തടയിടാനാകുന്നതെന്ന് അല്‍ ഖഹ്ത്താനി പറഞ്ഞു. 
ബാഗേജ് ഉള്ള എല്ലാ യാത്രക്കാരും കസ്റ്റംസ് നിയമം അനുശാസിക്കുന്ന പ്രകാരം അവ പരിശോധനാ വിഭാഗത്തില്‍ പരസ്യപ്പെടുത്താനും  സുരക്ഷാ പരിശോധനക്കായി വിധേയമാക്കാന്‍ ബാധ്യസ്ഥരാണ്. ആവശ്യമെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടിയോ മറ്റു ഫീസോ അടക്കേണ്ടതായുമുണ്ട്. 
പരിശോധനക്കായി രണ്ട് സെക്ഷനുകളാണുള്ളത്. നിരോധിത സാധനങ്ങളോ മറ്റുള്ള യാതൊരു വസ്തുവോ കൈവശമില്ലാത്തവര്‍ക്ക് ‘ഗ്രീന്‍ ചാനലി’ലും നിരോധിത ഉല്‍പന്നങ്ങളുള്ളവര്‍ക്ക് ‘റെഡ് ചാനലി’ലും പരസ്യപ്പെടുത്താവുന്നതാണ്. 
വിമാനത്താവളത്തിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി)ല്‍ നൂറു ശതമാനവും സ്വദേശിവത്കരണമായിക്കഴിഞ്ഞു. വ്യത്യസ്ത സംസ്കാരം ഉള്‍ക്കൊള്ളുന്നവരെയും വിവിധ രാജ്യക്കാരെയും സ്വീകരിക്കുന്നതിനായുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിവരുന്നു.
 2022 ഫിഫ ലോകകപ്പിന്‍െറ മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതായും ഖഹ്ത്താനി പറഞ്ഞു. 
സ്വദേശിവത്കരണമായിക്കഴിഞ്ഞു. വ്യത്യസ്ത സംസ്കാരം ഉള്‍ക്കൊള്ളുന്നവരെയും വിവിധ രാജ്യക്കാരെയും സ്വീകരിക്കുന്നതിനായുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിവരുന്നു. 2022 ഫിഫ ലോകകപ്പിന്‍െറ മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതായും ഖഹ്ത്താനി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.