ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തോടെ പുതിയ ഇരുപതോളം ഹോട്ടല്‍ സമുച്ചയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഒക്സ്ഫോഡ് ബിസിനസ്സ് ഗ്രൂപ്പ് റിപ്പോര്‍ട്ട്. ഇതോടെ പുതുതായി നാലായിരം ഹോട്ടല്‍മുറികളുടെ അധിക ലഭ്യതയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ഫിഫലോകകപ്പിന് ആതിഥേയത്വം നല്‍കുന്നതിനായി 56 ഹോട്ടലുകളും 13 ഹോട്ടല്‍ അപ്പാര്‍ട്ടുമെന്‍റുകളും അടുത്ത അഞ്ചുവര്‍ഷംകൊണ്ട് നിര്‍മ്മിക്കാനുള്ള പദ്ധതിയുമുണ്ട്. ഇതോടുകൂടി നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാകും ഹോട്ടലുകളുടെയും ഹോട്ടല്‍ അപ്പാര്‍ട്ടുമെന്‍റുകളുടെയും എണ്ണം. ഇതോടെ പ്രതീക്ഷിച്ചതിലും അധികം 26,650 ഹോട്ടല്‍ മുറികള്‍ ലഭ്യമാകും. ഇതില്‍ 4000 എണ്ണം ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകും.
കഴിഞ്ഞവര്‍ഷവും ഹോട്ടല്‍മുറികളുടെ ലഭ്യതയില്‍ ഇതേ നില തുടര്‍ന്നിരുന്നു. 20,700 മുറികളായിരുന്നു വര്‍ഷാവസാനത്തോടെ രാജ്യത്തുണ്ടായത്. 2014 നെ അപേക്ഷിച്ച് 2015ല്‍ 30 ശതമാനത്തിന്‍െറ അധിക വര്‍ധനയും ഹോട്ടല്‍ മുറികളുടെ എണ്ണത്തിലുണ്ടായി. എന്നാല്‍, താമസത്തിനായി മുറിയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹോട്ടലുകളുടെ എണ്ണത്തിലെ വര്‍ധന താമസക്കാരുടെ എണ്ണത്തില്‍ 2014നെ അപേക്ഷിച്ച് 70.7 ശതമാനത്തിന്‍െറ കുറവുവരുത്തി. 2014ല്‍ ഇത് 73.1 ശതമാനമായിരുന്നു. ഇത് ഈ രംഗത്തെ മല്‍സരത്തിനും കാരണമായി. എന്നാല്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ മുറികള്‍ കൂടുതല്‍ വിതരണം ചെയ്യപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയുടെ വിതരണത്തില്‍ 0.7 ശതമാനം വളര്‍ച്ചയുണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെയും ഡീലക്സ് ഹോട്ടലുകളുടെയും മുറിവാടകയിലും ഇടിവുണ്ടായി. മുറികളുടെ എണ്ണത്തിലുണ്ടായ വര്‍ധന നിമിത്തം മുറിവാടക 5.7 ശതമാനമാണ് കുറഞ്ഞത്. ഖത്തര്‍ ടൂറിസം അതോറിറ്റി പുറത്തിറക്കിയ 2016 ലെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഹോട്ടല്‍ മുറികളുടെ വിതരണതോത് 64 ശതമാനമാണ്. ഹോട്ടല്‍ മുറികളുടെ എണ്ണത്തില്‍ പത്തുശതമാനം വര്‍ധന ഈ കാലയളവില്‍ ഉണ്ടായിരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ടുവര്‍ഷമായി ഹോട്ടല്‍ മുറികളുടെ വിതരണം വികസനരേഖയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022 ഫിഫ ലോകകപ്പിനത്തെുന്ന അതിഥികള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും ഇവ മുന്നില്‍ കണ്ടാകണം രാജ്യത്തെയും വിദേശങ്ങളിലെയും നിക്ഷേപകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ക്യു.ടി.എ ചീഫ് ഡിവലപ്മെന്‍റ് ഓഫീസര്‍ ഹസ്സന്‍ അബ്ദുല്‍ റഹ്മാന്‍ അഅല്‍ ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.