ദോഹ: ഓണ്‍ലൈന്‍ സേവനങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും മാനദണ്ഡമാക്കിയുള്ള മികച്ച 10 ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ ഖത്തറും ഇടംപിടിച്ചു. യു.എന്‍ സാമ്പത്തിക സാമൂഹികകാര്യ വകുപ്പിന്‍െറ അര്‍ധവാര്‍ഷിക ഇ-ഗവണ്‍മെന്‍റ് വികസന സൂചികയിലെ (ഇ.ജി.ഡി.ഐ) ‘ഓണ്‍ലൈന്‍ സേവന സൂചിക’യിലാണ് ഖത്തര്‍ ഈ പദവിയിലത്തെിയത്.
ജി.സി.സി രാഷ്ട്രങ്ങളില്‍ ഖത്തറിനു പുറമെ സൗദി അറേബ്യയും ഈ സ്ഥാനത്തുണ്ട്. ഇരുവരുടെയും സ്ഥാനം 0.67391 പോയന്‍റാണ്.
ഇ-സേവനങ്ങളില്‍ പങ്കാളികളാകുന്നത് മാനദണ്ഡമാക്കിയുള്ള സൂചികയിലും (ഇ-പാര്‍ട്ടിസിപേഷന്‍ ഇന്‍ഡക്സ്)ലും ഖത്തറിന് മൂന്നാംസ്ഥാനമുണ്ട്. ജി.സി.സിയില്‍നിന്നും കുവൈത്താണ് ഈ പദവി കൈയ്യാളുന്ന മറ്റൊരു രാജ്യം. ആഗോള സൂചികയില്‍ ഈ രംഗത്ത് 55ാം സ്ഥാനമാണ് ഖത്തറിന് (സ്കോര്‍ 0.6441). 2016 ആദ്യ പകുതിയില്‍ തന്നെ 144 ഇ-സേവനങ്ങള്‍ക്കാണ് ഖത്തറില്‍ തുടക്കമായത്. ഇതോടെ രാജ്യത്ത് ആകെയുള്ള ഇ-സേവനങ്ങള്‍ 1030 ആയി. സൂചികയില്‍ വേണ്ട ഏറ്റവും കുറഞ്ഞ ഇ-സേവനങ്ങള്‍ ആയിരമാണ്. രാജ്യത്തെ വ്യവസായ മേഖലക്കും പൊതുജനങ്ങള്‍ക്കും സുതാര്യതയും കാര്യക്ഷമതയുമുള്ള സേവനങ്ങള്‍ നല്‍കുകയെന്നതാണ് ‘ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് സ്ട്രാറ്റജി 2020’ നയംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. വ്യക്തികള്‍ക്കും സംരംഭകര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കുക, ഭര്‍ണനിര്‍വഹണ കാര്യക്ഷമത വര്‍ധിപ്പിക്കുക, ധനവിനിയോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തുക തുടങ്ങിയവും, പൊതുജന പങ്കാളിത്തത്തിലൂടെയുള്ള സര്‍ക്കാറിന്‍െറ അഭിവൃദ്ധിയുമാണ് ഈ നയംകൊണ്ടുദ്ദേശിക്കുന്നത്.
പൊതുജന സേവനത്തിനായുള്ള രാജ്യത്തെ മികച്ച സാങ്കേതിക സൗകര്യങ്ങളും ഇ.ജി.ഡി.ഐ സൂചികയുടെ മൂല്യനിര്‍ണയത്തില്‍ അനുകൂല ഘടകമാണ്.
യു.എന്നില്‍ അംഗത്വമുള്ള 193 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് സൂചിക തയാറാക്കിയത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ വ്യാപ്തിയും ഗുണമേന്മയും അടിസ്ഥാനമാക്കിയുള്ള സൂചിക (ഒ.എസ്.ഐ), ആശയവിനിമയ -അടിസ്ഥാന സൗകര്യ വികസന സൂചിക (ടെലി കമ്മ്യൂണിക്കേഷന്‍ ഇഫ്രാസ്ട്രക്ചര്‍ ഇന്‍ഡക്സ് -ടി.ഐ.ഐ), മനുഷ്യ വിഭവശേഷി സൂചിക (ഹ്യൂമന്‍ ക്യാപിറ്റല്‍ ഇന്‍ഡക്സ് എച്ച്.സി.ഐ) തുടങ്ങി മൂന്ന് പ്രധാന മാനദണ്ഡങ്ങളിലധിഷ്ഠിതമാണ് ഓണ്‍ലെന്‍ സേവന സൂചിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.