ചെറു വാഹനാപകടങ്ങള്‍ നടന്നാല്‍ ഇനി പോലീസിനെ വിളിക്കേണ്ട

ദോഹ: ചെറിയ വാഹനാപകടങ്ങള്‍ നേരിട്ട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതി ഒഴിവാക്കി ആഭ്യന്തര മന്ത്രാലയത്തിന്‍െറ  ഇ-സേവനമായ മെട്രാഷ്-2 വഴി രേഖപ്പെടുത്താന്‍ സംവിധാനം. ചെറിയ അപകടങ്ങള്‍ സംഭവിക്കുന്ന മുറയ്ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അപകടത്തിന്‍െറ  ദൃശ്യം പകര്‍ത്തുകയും ജി.പി.എസ് വഴി  വഴി മെട്രാഷ്-2വില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമാണ് വേണ്ടത്.
 രണ്ട് കാറുകള്‍ തമ്മില്‍ സംഭവിക്കുന്ന അപകടങ്ങളാവണമെന്നതും, ഓടിക്കുന്നയാളുകള്‍ക്ക് പരിക്ക് സംഭവിക്കാന്‍ പാടില്ളെന്നതുമാണ് ചെറിയ അപകടങ്ങളുടെ ഗണത്തില്‍ വരികയെന്ന്  ഇ-സര്‍വീസസ് ആന്‍റ് ഇന്‍റര്‍നെറ്റ് സെക്ഷന്‍ തലവന്‍ അലി അഹമ്മദ് അലി ബിന്‍ അലി പറഞ്ഞു. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും കടലാസ് രഹിതവും മനുഷ്യാദ്ധ്വാനം കുറക്കുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. നേരത്തെ, അപകടങ്ങള്‍ സംഭവിച്ചാലുടന്‍ ട്രാഫിക് വിഭാഗത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നു. പോലീസിനെ അപകട സ്ഥലത്തേക്ക് വിളിക്കുകയും പിന്നീട് സ്റ്റേഷനിലത്തെി ആവശ്യമായ പിഴ ഒടുക്കുകയുമാണ് വേണ്ടിയിരുന്നത്. കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികളിലെ ഗതാഗത ഓഫീസര്‍മാരെ കാണേണ്ട അവസ്ഥയുമുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ഏതെങ്കിലുമൊരു വാഹനത്തിന്‍െറ ഉടമക്ക് -റിപ്പോര്‍ട്ട് ‘മെട്രാഷ്-2 ’വില്‍ സമര്‍പ്പിക്കാം. ഖത്തര്‍ ഐ.ഡി നമ്പറും, കാര്‍ രജിസ്ട്രേഷന്‍ നമ്പറും, രണ്ട് കാറിന്‍െറയും ഫോട്ടോയും അപേക്ഷയോടൊപ്പം നല്‍കണം. അപകടത്തില്‍പ്പെട്ടാലുടന്‍ ഫോട്ടോയെടുത്തതിനു ശേഷം കാറുകള്‍ സംഭവസ്ഥലത്തുനിന്നും ഉടനെ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് ഗതാഗത വകുപ്പിന്‍െറ നിര്‍ദേശം. മെട്രാഷ്-2 സേവനത്തിലൂടെ  ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റിപ്പോര്‍ട്ട് വായിക്കാനും അംഗീകാരിക്കാനും സാധിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനെ എസ്.എം.എസ് ആയി കേസ് നമ്പര്‍ ലഭിക്കും. ഈ റിപ്പോര്‍ട്ട് പിന്നീട് പരിശോധനാ ഉദ്യോഗസ്ഥരുടെ അടുത്തത്തെുകയും, അവര്‍ വേണ്ട ക്ളിയറന്‍സും അനുമതിയും നല്‍കുകയുമാണ് ചെയ്യുക. ശേഷം വീണ്ടും എസ്.എം.എസ് വഴി  ഇന്‍ഷുറന്‍സ് ക്ളെയിം ലഭ്യമാക്കാനും കേടുപാടുകള്‍ തീര്‍ക്കാനുമായുള്ള നിര്‍ദേശം റിപ്പോര്‍ട്ട് പൂരിപ്പിച്ച കാറുടമയ്ക്ക് ലഭിക്കുന്നു. ഖത്തറില്‍ അപകടം നടന്നാല്‍ 48 മണിക്കൂറിനകം ട്രാഫിക് വിഭാഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം 1,000 റിയാല്‍ പിഴ ഈടാക്കും. ‘പകരക്കാരനായി മറ്റൊരു വ്യക്തിയെ അയക്കുക’ എന്നതാണ് ‘മെട്രാഷ്’ അര്‍ഥമാക്കുന്നത്. നൂറോളം സേവനങ്ങളാണ് മെട്രാഷ് വഴി സജ്ജമാക്കിയിട്ടുള്ളത്. ആര്‍.പി , ഡ്രൈവിങ് ലൈസന്‍സ് എന്നിവ പുതുക്കുക, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുക, എക്സിറ്റ് പെര്‍മിറ്റ് തരംതിരിക്കുക, സന്ദര്‍ശക വിസയുടെ അപേക്ഷയും അനുമതിയും പുതുക്കലും, ഇ-ഗേറ്റ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതുവഴി സാധ്യമാകും. അറബിക്, ഇംഗ്ളീഷ്, ഫ്രെഞ്ച്, സ്പാനിഷ്, ഉറുദു, മലയാളം ഭാഷകളില്‍ മെട്രാഷ് സേവനങ്ങള്‍ ലഭ്യമാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.