ദോഹ: വര്‍ക്കേഴ്സ് കപ്പ് 2016 ഫുട്ബാള്‍ കലാശപ്പോരാട്ടത്തില്‍ ഗള്‍ഫ് കോണ്‍ട്രാക്ടിങ്് കമ്പനിയും താലിബ് ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടും. മെയ് ആറിന് അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് ഫൈനലിന് കിക്കോഫ്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതിനായി ഇരുടീമുകളും ശക്തമായ പരിശീലനത്തിലാണ്.
മുവാസലാതിനെതിരായ സെമി ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഗള്‍ഫ് കോണ്‍ട്രാക്ടിങ് കമ്പനി കലാശപ്പോരിന് അര്‍ഹത നേടിയതെങ്കില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് താലെബ് ഗ്രൂപ്പ് ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. മെയ് ആറിന് നടക്കുന്ന ഫൈനലിന്‍െറ അന്ന് തന്നെ അതിന് മുമ്പായി ലൂസേഴ്സ് ഫൈനലും നടക്കും. ഫൈനല്‍ പോരാട്ടത്തിന് സാക്ഷികളാകുന്നതിന് സ്റ്റേ്ഡിയത്തിലേക്ക് കാണികള്‍ ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 18ന് നടന്ന ഉദ്ഘാടന മത്സരത്തിന് മാത്രം എത്തിയത് 5000ലധികം കാണികളാണ്. ഏഴാഴ്ച നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ്പിലുടനീളം മത്സരങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയേകാനായി നിരവധി പേരാണ് കാഴ്ചക്കാരായത്തെിയത്. ഫൈനലിലും ഇതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മെയ് ആറിന് വൈകിട്ട് 4.45നാണ് മുവാസലാതും ലാര്‍സന്‍ ടൂബ്രോയും തമ്മില്‍ നടക്കുന്ന ലൂസേഴ്സ് ഫൈനല്‍. തുടര്‍ന്നാണ് കലാശപ്പോരാട്ടം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.