രണ്ട് ബ്രിട്ടീഷ് സ്കൂളുകള്‍ തുടങ്ങും

ദോഹ: സെപ്തംബറില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ദോഹയില്‍ രണ്ട് പുതിയ ബ്രിട്ടീഷ് സ്കൂളുകള്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. ഇവിടെ 1,300 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമുണ്ടാകും. കിങ്സ് കോളജ് ദോഹ, റോയല്‍ ഗ്രാമര്‍ സ്കൂള്‍ ഓഫ് ലണ്ടന്‍ എന്നീ പുതിയ രണ്ട് ബ്രിട്ടീഷ് സ്കൂളുകളാണ് ആരംഭിക്കുന്നത്. രണ്ടിടത്തും പ്രൈമറി ക്ളാസുകള്‍ മുതല്‍ പ്രവേശനം നല്‍കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പഴയ കെട്ടിടമാണ് സ്കൂളുകള്‍ക്കായി നല്‍കിയത്. സ്കൂളുകളുടെ ആവശ്യാനുസരണം അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുക. പ്രൈമറി ക്ളാസുകളില്‍ അഡ്മിഷന്‍ നല്‍കി ആംഭിക്കുന്ന സ്കൂള്‍, സെക്കണ്ടറി സ്കൂള്‍ സൗകര്യങ്ങള്‍ക്കായി പുതിയ കെട്ടിടം വാങ്ങും. രണ്ട് സ്കൂളുകളിലുമായി 650 കുട്ടികള്‍ക്കാണ് അവസരമുണ്ടാകുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപേലെ പ്രവേശനം ലഭിക്കും. ശൈഖ് മന്‍സൂര്‍ ബിന്‍ ജാസിം ബിന്‍ ഥാനി ആല്‍ഥാനിയുടെ സഹകരണത്തോടെയാണ് കിങ്സ് കോളജ് ദോഹ ആരംഭിക്കുന്നത്. റോയല്‍ ഗ്രാമര്‍ സ്കൂളില്‍ അല്‍ ഖുംറ ഹോള്‍ഡിങ്സിന്‍െറ പങ്കാളിത്തമുണ്ടാവും. കിങ്സ് കോളേജ് ദോഹയിലേക്ക് ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.