ദോഹ: ശമാല്‍ റോഡില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി വാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അഞ്ച് ബംഗ്ളാദേശികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. സഹോദരങ്ങളായ മുഹമ്മദ് ഇസ്്ലാഉദ്ദീന്‍ (32), മുഹമ്മദ് മൊയ്നുദ്ദീന്‍(30), മുഹമ്മദ് ഒൗലത്ത് ഹുസൈന്‍ (35), മുഹമ്മദ് മുഹീദുദ്ദീന്‍ എന്നിവര്‍ അപകടസ്ഥലത്ത് വെച്ചാണ് മരിച്ചത്. മുഹമ്മദ് മുജീബുര്‍ഹുസൈന്‍ (29) രാത്രി വൈകി ഹമദ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. മരിച്ചരും പരിക്കേറ്റയാളും ബംഗ്ളാദേശിലെ സിലെ ജില്ലയിലെ കനൈഘട്ടില്‍ നിന്നുള്ളവരാണെന്ന് ബംഗ്ളാദേശി പത്രമായ സമകല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.
എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ദുഖാനിലെ ജോലി സ്ഥലത്തേക്ക് പോവുമ്പോള്‍ വാഹനത്തിന്‍െറ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ദോഹയിലെ ബംഗ്ളാദേശ് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.