ഫലസ്തീന്‍ പൈതൃകവും  പോരാട്ടവീര്യവും വിളിച്ചോതി  കതാറയില്‍ പ്രദര്‍ശനം

ദോഹ: ഫലസ്തീന്‍ ജനതയുടെ സാസ്കാരിക-നാഗരിക ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും പോരാട്ടവീര്യം പകര്‍ന്നും കതാറയില്‍ പ്രദര്‍ശനം. ‘വരൂ, ഫലസ്തീനിനെ പറഞ്ഞുതരാം’ എന്ന തലക്കെട്ടിലൂന്നി അല്‍ റൂസ്ന ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ഫലസ്തീന്‍െറ പൈതൃകവും പോരാട്ടങ്ങളുടെ ചരിത്രവും ആവിഷ്കരിച്ച് കൊണ്ടായിരുന്നു പരിപാടികള്‍. ഫലസ്തീനിലെ ഓരോ നഗരത്തെയും പരിചയപ്പെടുത്തുകയും അവിടെയുള്ള പ്രധാന ആകര്‍ഷണം വ്യക്തമാക്കുകയും ചെയ്യുന്ന തരത്തില്‍ ആ രാജ്യത്തെ സംബന്ധിച്ച ആഴത്തിലുള്ള അറിവ് നല്‍കുന്ന രീതിയില്‍ വ്യത്യസ്തമായിരുന്നു കുട്ടികള്‍ അവതരിപ്പിച്ച ഒരു പരിപാടി. ഫലസ്തീന്‍െറ ചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സാംസ്കാരിക നായകരെയും അവരുടെ സംഭാവനകളും പരിചയപ്പെടുത്തുന്ന പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു. കുട്ടികളവതരിപ്പിച്ച മറ്റു ചര്‍ച്ച പരിപാടികളും സംവാദങ്ങളും ഇതോടൊപ്പം അരങ്ങേറി. ഫലസ്തീന്‍െറ സൗന്ദര്യവും പുരാണങ്ങളും പാരമ്പര്യങ്ങളും അറിയിക്കുന്ന ഫലസ്തീനില്‍ നിന്നുള്ള ചിത്രങ്ങളും പരിപാടിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു. പരിപാടിക്കത്തെിയ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായിരുന്നു ഫലസ്തീന്‍ കവിതകളുടെയും ഗാനങ്ങളുടെയും അവതരണവും കുട്ടികളുടെ ചിത്രരചനയും. അറബ് ലോകത്തെ പാരമ്പര്യവും സംസ്കാരവും പൈതൃകവും തനിമയും പരിചയപ്പെടുത്തുന്നതിനും മറ്റുമായുള്ള യൂവജന കൂട്ടായ്മയാണ് അല്‍ റൂസ്നാ. അല്‍ റൂസ്നാ കതാറയില്‍  സംഘടിപ്പിക്കുന്ന മൂന്നാമത് പരിപാടിയാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.