ദോഹ: റഷ്യയില്‍ 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്, 2019ലെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതക്കുള്ള മൂന്നാം റൗണ്ട് പോരാട്ടങ്ങളുടെ അവസാന രൂപമായി. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഖത്തറിന് പോരാട്ടങ്ങള്‍ കടുത്തതാകും. തുടര്‍ച്ചയായി നാല് ലോകകപ്പുകളില്‍ കളിച്ച് പരിചയമുള്ള വമ്പന്മാരായ ഇറാന്‍, 2002ലെ മൂന്നാം സ്ഥാനക്കാരും കരുത്തരുമായ ദക്ഷിണ കൊറിയ, ഉസ്ബെകിസ്ഥാന്‍, സിറിയ, ചൈന എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഖത്തറുള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഇറാന്‍, ദ.കൊറിയ എന്നിവരുമായുള്ള പോരാട്ടം കടുത്തതാകും. നിലവിലെ ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാരായ ജപ്പാന്‍, സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, തായ്ലന്‍റ് എന്നിവരുള്‍പ്പെട്ടതാണ് ഗ്രൂപ്പ് ബി.
ഏഷ്യന്‍ ഫുട്ബോള്‍ ആസ്ഥാനമായ ക്വാലാലംപൂരില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ എ.എഫ്.സി ജനറല്‍ സെക്രട്ടറി ഡാറ്റോ വിന്‍സര്‍ ജോണിന്‍െറ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടന്നത്. ഏറ്റവും പുതിയ ഫിഫ റാങ്കിങനുസരിച്ച് 12 ടീമുകളെ ആറ് പോട്ടുകളിലായി തരംതിരിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഇരുഗ്രൂപ്പുകളില്‍ നിന്നുമായി നാല് ടീമുകള്‍ നേരിട്ട് ലോകകപ്പിലേക്കും ഏഷ്യന്‍ കപ്പിലേക്കും യോഗ്യത നേടും. ഇരുഗ്രൂപ്പുകളില്‍ നിന്നും മൂന്നാമതത്തെുന്ന ടീമുകള്‍ രണ്ട് മത്സരങ്ങള്‍ പരസ്പരം കളിക്കുകയും ജയിക്കുന്ന ടീം വടക്കനമേരിക്കന്‍ യോഗ്യത റൗണ്ടിലെ നാലാം സ്ഥാനക്കാരുമായി ഇരുപാദങ്ങളിലും ഏറ്റുമുട്ടുകയും അതിലെ വിജയികള്‍ ലോകകപ്പിലേക്ക് യോഗ്യത നേടുകയും ചെയ്യും.
മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഈ വര്‍ഷം സെപ്തംബര്‍ ഒന്നിന് ആരംഭിച്ച് അടുത്ത വര്‍ഷം സെപ്തംബര്‍ അഞ്ച് വരെ നീണ്ടു നില്‍ക്കും. ഗ്രൂപ്പില്‍ ശക്തരായ എതിരാളികളാണുള്ളതെങ്കിലും ടീം ആത്മവിശ്വാസത്തിലാണെന്നും ഏഷ്യയിലെ ഏറ്റവും വലിയ ടീമുകളിലൊന്നാണ് ഇറാനെന്നും അവരുമായുള്ള മത്സരം കടുത്തതാകുമെന്നും എന്നാല്‍ പേര്‍ഷ്യന്‍ വെല്ലുവിളി അതിജയിക്കാനുറച്ച് തന്നെ പോരാടുമെന്നും ഖത്തര്‍ കോച്ച് ഡാനിയല്‍ കാരിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.