ദോഹ: ക്യു പോസ്റ്റിന്‍െറ പാര്‍സല്‍ പായ്ക്കുകളുമായി ഡ്രോണുകള്‍ (പൈലറ്റ് ഇല്ലാത്തെ ചെറു എത്തുന്ന സംവിധാനം വരുന്നു. ഓട്ടാണമസ് ഡ്രോണുകല്‍ ഉപയോഗിച്ചുള്ള പാര്‍സല്‍ സേവനത്തിന് ക്യു പോസ്റ്റും ട്രാന്‍സ്പോര്‍ട്ട് ആന്‍റ് കമ്യൂണിക്കേഷന്‍ മന്ത്രാലവും കരാറില്‍ ഒപ്പുവെച്ചു. രാജ്യത്തെ പാര്‍സല്‍ വിതരണ മേഖലയില്‍ നിര്‍ണായക മാറ്റത്തിനു സഹായിക്കുന്ന പദ്ധതിയാണിത്. ഗതാഗതക്കുരുക്കിനെ മറികടക്കാനും അതിവേഗ ഡെലിവറി സാധ്യമാക്കാനും ഇത് ഉപകരിക്കും.
ഗതാഗത മന്ത്രാലയത്തിന്‍െറ സ്മാര്‍ട്ട് ഇന്നവേഷന്‍ ലാബ് ആണ് ഡ്രോണുകള്‍ വികസിപ്പിക്കുക. ക്യു പോസ്റ്റിന്‍െറ ആശയങ്ങള്‍ക്കനുസരിച്ചായിരിക്കും നിര്‍മാണം. രാജ്യത്തെ ജീവിത നിലവാരം ഉയര്‍ത്തുന്നതും മാറ്റം വരുത്തുന്നതുമായിരിക്കും ഈ പദ്ധതി. ഗുണപരമായ പ്രതിഫലനങ്ങള്‍ ഇത് സൃഷ്ടിക്കും. സാങ്കേതിക ഗവേഷണ രംഗങ്ങളിലെ മാറ്റങ്ങള്‍ക്കും സാങ്കേതികവിദ്യകളെ സേവനതതിന് ഉപയോഗിക്കുന്ന മേഖലയിലും മാറ്റങ്ങള്‍ക്കു വഴിവെക്കും. പാര്‍സല്‍ പായ്ക്കറ്റുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുന്ന ദൗത്യം നിര്‍വഹിക്കുന്ന ഡ്രോണുകളാണ് വികസിപ്പിക്കുക. രണ്ടു തരത്തിലുള്ള ഫലം പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യത്തേത് മൂന്നു മാസത്തിനുള്ളിലും രണ്ടാമത്തേത് ആറ് മാസത്തിനുള്ളിലും തയാറാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.