ദോഹ: 2016ന് മുമ്പ് സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴ സംഖ്യയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് കാലാവധി ജൂലൈ ഏഴ് വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ഗതാഗത വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. അല്‍ശര്‍ഖ് പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം സംഭവിച്ച ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈ പിഴവ് ഒരിക്കലും ബാധകമാകുകയില്ല.
ഇളവ് കാലാവധി ഇന്ന് തീരാനിരിക്കെയാണ് പുതുക്കിയ കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടിയ തോതില്‍ പിഴ സംഖ്യ ചുമത്തപ്പെട്ടവര്‍ക്ക് വലിയൊരാശ്വാസമായിരുന്നു ഈ ഇളവ്. ഇനിയും പിഴ സംഖ്യ അടക്കാത്തവര്‍ക്കുള്ള അവസാന അവസരമാകുകയാണ് പുതുക്കിയ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.