ദോഹ: ഇറാഖില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഖത്തരി വേട്ടസംഘത്തിലെ രണ്ടുപേരെ വിട്ടയച്ചു. മൂന്നുമാസംനീണ്ട കാത്തിരിപ്പിനൊടുവിലാണ് സംഘത്തിലെ ഖത്തര്‍ സ്വദേശിയേയും ഏഷ്യക്കാരനായ ഒരാളെയും വിട്ടയച്ചത്. ഇക്കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ഡസനിലധികം വരുന്ന സംഘാംഗങ്ങള്‍ ഇപ്പോഴും തടവിലാണ്. തട്ടിക്കൊണ്ടുപോയത് ആരെന്നോ, ബന്ദികളുടെ മോചനത്തിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണെന്നോ ഖത്തര്‍ വിദേശ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും എടുത്തതായും മോചനശ്രമങ്ങള്‍ തുടരുന്നതായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും അറിയിച്ചിരുന്നു.
ബന്ദികളുടെ മോചനവാര്‍ത്തയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതികരിച്ചത്. ഡിസംബര്‍ 16ന് പുലര്‍ച്ചെ ഇറാഖിലെ സൗദി അതിര്‍ത്തിയിലെ അല്‍ മുതന്വ പ്രവിശ്യയില്‍ നിന്നായിരുന്നു ഖത്തര്‍ സ്വദേശികളെയും സഹായികളെയും തട്ടികൊണ്ടുപോയത്. കുട്ടികളടക്കമുള്ള 26 പേരടങ്ങുന്ന ഖത്തരി സംഘത്തെയാണ് ബന്ദികളാക്കിയതെന്നാണ് യു.എന്‍ പുറത്തുവിട്ട വിവരം. ഇവരില്‍ ഏഴ് ഖത്തരികളും ഒരു കുവൈത്തിയും ഒരു സൗദി പൗരനും ഉടന്‍ തന്നെ മോചിതരായതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുഭൂമിയില്‍ വേട്ടക്കായി തമ്പടിച്ച ഖത്തരി സംഘത്തെ പുലര്‍ച്ചെ മൂന്ന് മണിയോടെ അമ്പതോളം വാഹനങ്ങളിലത്തെിയ ആയുധധാരികളാണ് തട്ടികൊണ്ടുപോയത്.
ഇറാഖ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച എല്ലാ യാത്രാരേഖകളോടും കൂടിയാണ് സംഘം ഇറാഖിലത്തെിയതെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഇറാഖ് സര്‍ക്കാറിന് സംഭവവുമായി ഒരുവിധ ബന്ധവുമില്ളെന്നാണ് ഇറാഖ് വിദേശ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി വിശദീകരിച്ചത്. മരുഭൂമിയിലെ സുരക്ഷിതമായ മേഖലകള്‍ക്കപ്പുറത്തേക്ക് നീങ്ങരുതെന്ന നിര്‍ദേശം ഇറാഖ് വിദേശകാര്യ വകുപ്പ് സംഘത്തിന് നല്‍കിയതായും അവര്‍ പറയുന്നു. ബന്ദികളാക്കിയതിന്‍െറ ഉത്തരവാദിത്തം ഇതുവരെ ഒരു ഏജന്‍സിയും ഏറ്റെടുത്തിട്ടില്ല. ദക്ഷിണ ഇറാഖില്‍ ശിയ തീവ്രവാദി ഗ്രൂപ്പുകളുടെ സ്വാധീനം ശക്തമാണ്. ജി.സി.സി സഹകരണ കൗണ്‍സിലും, അറബ് ലീഗും, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും സംഭവത്തെ അപലപിക്കുകയും ബന്ദികളെ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇറാഖി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.