ദോഹ: ഭാഷ അറിയാത്ത സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്ന് ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. സംഗീതത്തിന്‍െറ മാത്രം മീറ്റര്‍ വെച്ച് പാട്ടിന്‍െറ വരികള്‍ മുറിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഗാനങ്ങളുടെ ആത്മാവ് നഷ്ടപ്പെടും. നല്ല ഭാഷയുള്ള സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മീറ്ററുകള്‍ തെറ്റിയാലും അവര്‍ അതിനനുസരിച്ച് സംഗീതം ചെയ്ത് മനോഹരമാക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സ് ഖത്തറിന്‍െറ പരിപാടിയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സംവിധായകന്‍ ലാല്‍ജോസും താനും ഒരേ മാനസിക നിലവാരമുള്ളവരാണെന്ന് തോന്നാറുണ്ട്. അതിനാല്‍ ഒരുമിച്ച് ജോലി ചെയ്യാനും എളുപ്പമായിരുന്നു. അതിനാല്‍ പാട്ടുകളധികവും ഹിറ്റാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇപ്പോള്‍ ഇലക്ഷന്‍ ഗാനങ്ങളുടെ തിരക്കാണ്. മൂന്ന് മുന്നണികള്‍ക്കു വേണ്ടിയും പാട്ടുകള്‍ എഴുതുന്നുണ്ട്. ഖത്തറില്‍ വന്നശേഷവും ഒരു പാട്ടെഴുതി. കെ.എം മാണിക്ക് വേണ്ടിയായിരുന്നു പ്രസ്തുത ഗാനമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ കയറാന്‍ പേടിയുണ്ടെങ്കിലും അഛന്‍െറ പാട്ടുകളുമായുള്ള പരിപാടിയായതിനാല്‍ താല്‍പര്യത്തോടെ പങ്കെടുക്കാനത്തെുകയായിരുന്നു. ഖത്തറിലിറങ്ങുന്നതിന് തൊട്ടുമുമ്പ് താഴേക്ക് നോക്കിയപ്പോള്‍ അഛന്‍റ വരികളാണ് തനിക്ക് ഓര്‍മവന്നത്. ‘പൊന്നരഞ്ഞാണം ഭൂമിക്ക് ചാര്‍ത്തും പുഴയുടെ ഏകാന്ത പുളിനത്തില്‍’ എന്നു തുടങ്ങുന്ന വരികളിലെ പുഴയ്ക്ക് എന്ന വാക്കിന് പകരം കടലിന്‍െറ എന്ന് മാറ്റിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഖത്തറിലത്തെുന്നതെന്നും അദ്ദേഹം പറഞ്ഞു. അഛന്‍ സൂര്യനാണെന്നും ആ സൂര്യന്‍െറ പ്രകാശമേല്‍ക്കുന്ന ചന്ദ്രന്‍ മാത്രമാണ് താനെന്നും വയലാര്‍ ശരത്ചന്ദ്രവര്‍മ പറഞ്ഞു. ‘കൊച്ചു വയലാര്‍’ എന്ന് താന്‍ പേരുമാറ്റാന്‍ ആഗ്രഹിച്ചപ്പോള്‍ അഛന്‍ നല്‍കിയ പേര് മാറ്റരുതെന്ന് യേശുദാസാണ് ആവശ്യപ്പെട്ടത്. സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത കിങ് ലയറാണ് ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പാട്ടെഴുതിയ നാല് സിനിമകള്‍ റിലീസ് ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.