ദോഹ: റമദ സിഗ്്നലിന് സമീപത്തെ അല്‍മുഫ്ത റസ്റ്റോറന്‍റ് സമുച്ചയത്തില്‍ വന്‍തീപ്പിടിത്തം. ഇന്നലെ വൈകുന്നേരം 7.30ഓടെയാണ് സംഭവം. ഇവിടെയുള്ള കാരവന്‍ റസ്റ്റോറന്‍റിനകത്ത് നിന്നാണ് തീ ആരംഭിച്ചതെന്നാണ് വിവരം. സമീപത്തുള്ള ടി.സി.ബി.ഐ, ഫക്കീഹ് താസ, പിസ്സ ഹട്ട്, ബര്‍ബറ തുടങ്ങിയ റസ്റ്റോറന്‍റുകളെയും തീപ്പിടിത്തം ബാധിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കോ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തത്തെുകയും റസ്റ്റോറന്‍റിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും ചെയ്തു. തീപ്പിടിത്തം മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചതായി സുരക്ഷ വൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധിപേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയത് തിരക്കേറിയ സി റിങ് റോഡില്‍ ഗതാഗത തടസത്തിന് കാരണമായി. കിലോമീറ്ററുകള്‍ അകലെ നിന്ന് പുക ഉയരുന്നത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ആളപായം സംഭവിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.