ദോഹ: വെസ്റ്റേണ്‍ യുനിയന്‍ സിറ്റി എക്സ്ചേഞ്ച് ഖ്വിഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഇന്നലത്തെ ആദ്യമത്സരത്തില്‍ മാക് കോഴിക്കോട് ഏകപക്ഷീയമായ ഒരു ഗോളിന് കെ.എം.സി.സി കണ്ണൂരിനെ തോല്‍പ്പിച്ചു. ഇതോടെ മാക് കോഴിക്കോട് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശനമറപ്പിച്ചു. കളിയുടെ ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. കളിയുടെ തുടക്കത്തില്‍ തന്നെ മാകിന്‍െറ പത്താം നമ്പര്‍ താരം ഫൈസല്‍ ഒന്നിലേറെ തവണ കണ്ണൂരിന്‍െറ ഗോള്‍മുഖത്ത് അപകട സൂചനകള്‍ നല്‍കിയെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. വിജയം അനിവാര്യമായ കെ.എം.സി.സി രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ചു. മാകിന്‍െറ ഉജ്വല മുന്നേറ്റത്തെ കടുത്ത പ്രതിരോധത്തിലൂടെയാണ് അവര്‍ തടുത്തുനിര്‍ത്തിയത്. 51ാം മിനുട്ടില്‍ കളി അനാരോഗ്യകരമായതിന് ഇരു ടീമിലേയും താരങ്ങളായ യൂനുസിനും റിയാസിനും മഞ്ഞ കാര്‍ഡ് കാണേണ്ടി വന്നു. 55ാം മിനുട്ടില്‍ ഗോള്‍ പോസ്റ്റിലേക്ക് പോയ പന്ത് കൈകൊണ്ട് തടുത്തതിന് കെ.എം.സി.സി.യുടെ മുഹമ്മദ് ബഷീര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ഇതിന് ലഭിച്ച പെനാല്‍ട്ടി വസീം മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിക്ക് കെ.എം.സി.സി വയനാട് കള്‍ച്ചറല്‍ ഫോറം കോഴിക്കോടിനെയും സ്കിയ തിരുവനന്തപുരം കെ.പി.എ.ക്യു കോഴിക്കോടിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.