ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായി നടത്തുന്ന സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന് രാവിലെ 6.30 മുതല്‍ സലത്ത ജദീദിലെ താരിഖ് ബിന്‍ സിയാദ് ബോയ്സ് സെക്കണ്ടറി സ്കൂളില്‍ നടക്കും.
ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ഘടകം, ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ഒൗപചാരിക ഉദ്ഘാടനം രാവിലെ 8.45 ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ പ്രൈവറ്റ് അസോസിയേഷന്‍ ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ നാജി അബ്ദുറബ്ബ് അല്‍ അജജി നിര്‍വ്വഹിക്കും. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഉരീദു പ്രതിനിധികള്‍, വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. രോഗികളുടെ പരിശോധന രാവിലെ 6.30 മുതല്‍ തുടങ്ങും. നാല് സെഷനുകളിലായാണ് മുന്‍കൂട്ടി രജിസറ്റര്‍ ചെയ്തവര്‍ക്ക് ക്യാമ്പില്‍ പരിശോധനകള്‍ നടക്കുക. ആദ്യസെഷന്‍ രാവിലെ 6.30 മുതല്‍ ഒമ്പത് വരെയും വരെയും രണ്ടാം സെഷന്‍ ഒമ്പത് മുതല്‍ 10.30 വരെയും മൂന്നാം സെഷന്‍ ഒരു മണി മുതല്‍ വൈകുന്നേരം നാല് വരെയും അവസാന സെഷന്‍ നാല് മുതല്‍ ആറ് വരെയുമായിരിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ അവര്‍ക്ക് ലഭിച്ച കാര്‍ഡില്‍ രേഖപ്പെടുത്തിയ സമയത്ത് തന്നെ പരിശോധനക്കത്തെണമെന്ന് ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ സി.എച്ച്. നജീബ് അറിയിച്ചു.
ക്യാമ്പിന്‍െറ ഭാഗമായി നിരവധി ആരോഗ്യ ബോധവല്‍കരണ ക്ളാസുകളും നടക്കുന്നുണ്ട്. പ്രഗല്‍ഭ ഡോക്ടര്‍മാര്‍ നയിക്കുന്ന പഠന ക്ളാസുകള്‍ ഉച്ചക്ക് ശേഷം 2.30 മുതല്‍ ക്യാമ്പില്‍ നടക്കും. ഉച്ചക്ക് 2.30 മുതല്‍ 3.10വരെ ഡോ. ഫിര്‍ജിത്ത് (സൂര്യപ്രകാശത്തിലെ വൈറ്റമിന്‍: മിഥ്യയും യാഥാര്‍ഥ്യവും), 03.15 മുതല്‍ 3.55 വരെ ഡോ. രവീന്ദ്രന്‍ (ജീവിത ശൈലീ രോഗങ്ങള്‍ ), 4.00 മുതല്‍ 4.40 വരെ ഡോ. മുഹമ്മദ് ഷഹീന്‍ അനോടിയില്‍ (പ്രമേഹത്തിന്‍െറ സങ്കീര്‍ണതകള്‍), 6.05 മുതല്‍ 6.45 വരെ ഡോ. കുമാരി ജോയി (സ്ത്രീകളുടെ ആരോഗ്യം ദൈനദിന ജീവിതത്തില്‍) എന്നീ വിഷയങ്ങളില്‍ സംസാരിക്കും. 6.05 മുതല്‍ 6.45 വരെ ‘മാനസികാരോഗ്യം’ എന്ന വിഷയത്തിലും പഠനക്ളാസ് നടക്കും.
‘ഭക്ഷണ തളികയിലെ സുരക്ഷിതത്വം’ എന്ന തലവാചകത്തില്‍ വൈകുന്നേരം 5.15 മുതല്‍ ആറ് മണിവരെ പ്രശസ്ത പാചക വിദഗ്ധനും വേള്‍ഡ് അസോസിയേഷന്‍ ഓഫ് ചെഫ്സ് സൊസൈറ്റി അംഗവുമായ ഷെഫ് അനില്‍ കുമാര്‍ സംസാരിക്കും. ക്ളാസുകളില്‍ സംശയ നിവാരണത്തിനും സൗകര്യമുണ്ടായിരിക്കും.
പൊതുജനങ്ങള്‍ക്കായി ക്യാമ്പ് പവലിയനില്‍ ഖത്തര്‍ റെഡ് ക്രസന്‍റിന്‍െറ സഹകരണത്തോടെ സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധനക്ക് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുയിട്ടുണ്ട്.
കൂടാതെ കേള്‍വിക്കുറവ് പരിശോധിക്കാനും, അവയവദാന സമ്മത പത്രം നല്‍കാനും, രക്തദാനത്തിനും ഭാവിയില്‍ രക്തദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും, ക്യാമ്പില്‍ സംവിധാനവുമുണ്ടായിരിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ ആഭിമുഖ്യത്തില്‍ ഗ്ളൂക്കോമ ടെസ്റ്റ്, ഓഡിയോമെട്രി, സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി, ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രസന്‍േറഷന്‍ തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പില്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.