സാംസ്കാരികോത്സവത്തിന് പ്രൗഢോജ്വല സമാപനം

ദോഹ: ഖത്തറിലെ മലയാളി സാംസ്കാരിക മണ്ഡലത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് എഫ്.സി.സി ഖത്തര്‍ കേരളീയം സാംസ്കാരികോല്‍സവത്തിന് പ്രൗഢോജ്വല സമാപനം. ഖത്തരി പ്രമുഖരും മലയാള സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന സമാപനസമ്മേളനം എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലാണ് നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് സമ്മേളനത്തിന് സാക്ഷികളാകാവാന്‍ നഗരിയിലത്തെിയത്. 
ഖത്തര്‍ ചാരിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ മുഹമ്മദ് അല്‍ യാഫിഈ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ മലയാളി സമൂഹത്തില്‍ ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളുടെ സാംസ്കാരിക സാമൂഹിക സൗഹാര്‍ദത്തിന് എഫ്.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 
ജീവിതത്തിന്‍െറ എല്ലാ മേഖലകളിലും ജാഗ്രത പുലര്‍ത്തുന്ന മനുഷ്യന്‍ ഭക്ഷണത്തിന്‍െറ കാര്യത്തില്‍ തികഞ്ഞ അശ്രദ്ധയാണ് പുലര്‍ത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മലയാളത്തിന്‍െറ പ്രിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. മണ്ണും പൊടിയും നിറഞ്ഞ വൃത്തിഹീനമായ തട്ടുകടകളാണ് മലയാളികളുടെപോലും ഇഷ്ട ഭക്ഷണ കേന്ദ്രം. കേരത്തിന്‍െറ നാടായ കേരളത്തില്‍ പോലും മായം ചേര്‍ന്ന വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രതിരോധിക്കേണ്ടവര്‍ക്ക് ഇതിലൊന്നും താല്‍പര്യമില്ളെ്ളന്നും പണമുണ്ടാക്കുകയെന്നത്  മാത്രമാണ്  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട കമ്പനികള്‍ കൃത്രിമ ഭക്ഷണമാണ് ആളുകളെക്കൊണ്ട് തീറ്റിക്കുന്നത്. ഭക്ഷണത്തിലും മരുന്നിലും മായം കലര്‍ത്തുന്നത് ഇന്ത്യയില്‍ സര്‍വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 
കേരളത്തില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന്  കാന്‍സര്‍ രോഗികളാണ്  പെരുകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലേക്ക് വരുന്ന പച്ചക്കറിയിലെ വിശാംഷം പരിശോധിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ പോലുമൊരുക്കിയിട്ടില്ല. ഞാന്‍ കൃഷിയിലേക്കിറങ്ങിയപ്പോള്‍ പലരുമെന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന്  പ്രചരിപ്പിക്കുകയും ചെയ്തു. സഹകരണാത്മക ജീവിതത്തിന്‍െറ മാനിഫെസ്റ്റോയാണ്  ജനാധിപത്യമെന്നും ഇതില്‍ യോജിക്കുവാനും വിയോജിക്കുവാനും അവസരമുണ്ടെന്നും ജനാധിപത്യവും ജീവിതവുമെന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. എന്നാല്‍ ജീവിതത്തിന്‍െറ വൈവിധ്യങ്ങളിലേക്കുള്ള വാതിലുകള്‍ വലിച്ചടക്കുന്ന ശബ്ദമാണിന്ന് കേള്‍ക്കുന്നത്.  ജനങ്ങള്‍ ഏത് ജന്തുവിന്‍െറ ഭക്ഷണം കഴിക്കണമെന്നതിലല്ല മനുഷ്യനെ യോജിപ്പിക്കേണ്ടത്, മറിച്ച്  ഒരു ജന്തുവിന്‍െറ പേരിലും മനുഷ്യന്‍ കൊല്ലപ്പെടാന്‍ പാടില്ല എന്നതില്‍ മനുഷ്യരെ ഐക്യപ്പെടുത്തുകയാണ് വേണ്ടത്. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണമത്തെിച്ച് കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്‍െറ ഉത്തരവാദിത്തം. ജാതി മത രാഷ്ട്ര അതിര്‍ത്തികള്‍ക്കപ്പുറമുള്ള സൗഹൃദമാണുണ്ടാവേണ്ടത്. ഇന്ത്യ സഹിഷ്ണുതയുടെ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നത് അസഹിഷ്ണുത നിലപാടാണെന്നതാണ് പ്രശ്നം. ഫാഷിസത്തെ എതിര്‍ക്കുന്നവര്‍ മൗനിയായിരിക്കുകയല്ല. അവരുടെ സാന്നിധ്യം അവിടെയുണ്ടെന്നറിയിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. 
ഖത്തര്‍ ചാരിറ്റി പ്രതിനിധി ഇബ്രാഹിം അല്‍ അലി ഗരീബി അധ്യക്ഷത വഹിച്ചു. ശൈഖ് ഫൈസല്‍ ബിന്‍ കാസിം ആല്‍ഥാനി മുഖ്യാതിഥിയായി. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി സംസാരിച്ചു. കെ.സി. അബ്ദുല്ലത്തീഫ് , ഗോപിനാഥ് കൈന്താര്‍, മുഹമ്മദ് ഖുതുബ് എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാരം നല്‍കി. നജാഫ് മുഹമ്മദ്, സ്മൃതി ഹരിദാസന്‍, ഫാഹിം റമീസ് എന്നിവര്‍ പ്രാര്‍ഥനഗാനമാലപിച്ചു. സാംസ്കാരികോത്സവത്തിന്‍െറ ഭാഗമായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലും എഫ്.സി.സിയിലുമായി നടന്ന സ്കൂള്‍ കലോത്സവം, എഫ്.സി.സി വനിതാ വേദി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള മഴ ഫോട്ടോഗ്രഫി മത്സരം, എഫ്.സി.സി അറബിക് കോഴ്സിന്‍െറ സര്‍ട്ടിഫിക്കറ്റ് വിതരണം, കമ്പവലി, ഷോര്‍ട്ട് ഫിലിം മത്സരം എന്നിവയുടെ സമ്മാന ദാനവും ചടങ്ങില്‍ നടന്നു. 
ഷാജി മഠത്തില്‍ രചിച്ച ‘പാതിരാപ്പാട്ടിന്‍െറ തേന്‍നിലാപക്ഷികള്‍’ നോവല്‍ കെ.ഇ.എന്‍ ഷീലാ ടോമിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. 
മഞ്ജു മിലന്‍ സംവിധാനം ചെയ്ത എഫ്.സി.സി ഡോക്യുമെന്‍ററി പ്രദര്‍ശനവും പരിപാടിയില്‍ നടന്നു. എഫ്.സി.സി ഗവേണിങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് സ്വാഗത പ്രസംഗം നടത്തി.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.