ചരിത്രവഴികള്‍ പിന്നിട്ട് പത്തേമാരി തിരിച്ചെത്തി

ദോഹ: ചരിത്രം കുറിച്ച കടല്‍പാതയിലൂടെ ഇന്ത്യന്‍ മണ്ണ് സന്ദര്‍ശിച്ച് മടങ്ങിയ പരമ്പരാഗത പത്തേമാരി ഫത്ഹുല്‍ ഖൈര്‍-2ന് കതാറ തീരത്ത് ഉജ്ജ്വല സ്വീകരണം. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ കതാറ തീരത്തത്തെിയ ഫത്ഹുല്‍ ഖൈറിലൈ യാത്രികരെ പരമ്പരാഗത വാദ്യഘോഷങ്ങളോടെയും സാംസ്കാരിക പരിപാടികളോടെയുമാണ് കരയിലേക്ക് സ്വീകരിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വികര്‍ പോയ അതേപാതയിലൂടെ ഇന്ത്യയിലേക്കുള്ള കടല്‍ മാര്‍ഗം പോയി മടങ്ങിയത്തെിയവരെ സ്വീകരിക്കാന്‍ കതാറ തീരത്ത് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും എത്തിയിരുന്നു. അമീറിന്‍െറ പേഴ്സണല്‍ അസിസ്റ്റന്‍റ് ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനിയും സന്തോഷ മുഹൂര്‍ത്തത്തില്‍ പങ്കുചേരാനത്തെി. 

ഫത്ഹുല്‍ ഖൈറിലൈ യാത്രികരെ സ്വീകരിക്കാനത്തെുന്ന പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി
 


ഒന്നരമാസം നീണ്ട കടല്‍യാത്രക്ക് ശേഷം മടങ്ങിയത്തെിയവരെ വരവേല്‍ക്കാന്‍ കുടുംബാംഗങ്ങളും കതാറയിലത്തെിയിരുന്നു. വികാരനിര്‍ഭരമായ വരവേല്‍പ്പാണ് നാവികര്‍ക്ക് കുടുംബംഗങ്ങളടക്കം നല്‍കിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപേരാണ് ഇവരെ സ്വീകരിക്കാന്‍ കതാറയിലത്തെിയത്. തീരത്ത് നിന്ന് 200 മീറ്ററോളം ദൂടെ നങ്കൂരമിട്ട ഉരുവില്‍ നിന്ന് സംഘാംഗങ്ങള്‍ ചെറുവള്ളങ്ങളിലായാണ് തീരമണഞ്ഞത്. കരഘോഷത്തോടെയാണ് ഇവരെ കരയില്‍ കാത്തുനിന്നവര്‍ സ്വീകരിച്ചത്. പരമ്പരാഗത ഖത്തരി വാദ്യങ്ങളും മുഴങ്ങി. 42 ദിവസത്തെ കടല്‍ യാത്രക്ക് ശേഷം തിരിച്ചത്തെിയവരെ സ്വീകരിച്ചപ്പോള്‍ പലരും വികാരാധീനരായി. പനിനീര്‍ മാലയണിഞ്ഞും പരസ്പരം ആശ്ളേഷിച്ചും അവര്‍ ഈ മുഹൂര്‍ത്തം ധന്യമാക്കി. യാത്ര അനുഭവങ്ങള്‍ ഉരുവിന്‍െറ ക്യാപ്റ്റന്‍ ഹസ്സന്‍ ഇസ്സാ അല്‍ കഅബി പിതാവ് അമീറിന് മുമ്പില്‍ വിശദീകരിച്ചു. പിതാവ് അമീറിന്‍െറ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇത്തരമൊരു യാത്ര ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നെന്നും ഇത് അറബ് നാടിനും ലോകത്തിനും പുതിയ അനുഭവമാണ് സമ്മാനിച്ചതെന്നും കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു. മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വീകരണത്തില്‍ പങ്കെടുക്കാനത്തെി. ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി സ്വീകരണത്തിന് നേതൃത്വം നല്‍കി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ചടങ്ങില്‍ സംബന്ധിച്ചു. ഫത്ഹുല്‍ഖൈര്‍-രണ്ട് ആഗതമായതോടെ അഞ്ചാമത് പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലിനും ഇന്നലെ കതാറയില്‍ തുടക്കമായി. 
ഒക്ടോബര്‍ അഞ്ചിന് സന്ധ്യക്കാണ് 30 പേരുമായി ഉരു ഖത്തറില്‍ നിന്ന് മുംബൈ തീരം ലക്ഷ്യമാക്കി പുറപ്പെട്ടത്. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ കണക്ക് കൂട്ടിയതിനും മൂന്ന് ദിവസം മുമ്പേ അവര്‍ ആദ്യ ലക്ഷ്യസ്ഥാനമായ ഒമാനിലെ സൂറിലത്തെി. അവിടെ നിന്ന് മുംബൈ ലക്ഷ്യമാക്കി പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ ഒരാഴ്ചയിലധികം സംഘം ഒമാനില്‍ തങ്ങി. കാലാവസ്ഥ അനുകൂലമായതോടെ ഒക്ടോബര്‍ 18നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 24ന് പുലര്‍ച്ചെയാണ് മുംബൈയിലത്തെിയത്. മൂംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ ഉരുവിനും സാഹസിക യാത്രക്കാര്‍ക്കും വീരോചിത സ്വീകരണമാണ് നല്‍കിയത്. ഒക്ടോബര്‍ 31നാണ് ഉരു ഇന്ത്യയില്‍ നിന്ന് മടക്കയാത്ര തുടങ്ങിയത്. നവംബര്‍ ഒമ്പതിന് മസ്കത്തിലത്തെി. മടക്കയാത്രക്കിടെ പാകിസ്താന്‍ കടലില്‍ വെച്ചുണ്ടായ ചെറിയ അപകടം ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവേ യാത്ര ആസ്വാദ്യകരമായിരുന്നെന്ന് സംഘാംഗങ്ങള്‍ പ്രതികരിച്ചു. പായ്കപ്പല്‍ ഫെസ്റ്റിവലിലെ പേള്‍ ഡൈവിങ് മത്സരം ഇന്ന് ആരംഭിക്കും. ഇത്തവണ പായ്കപ്പല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നതിനൊപ്പം സ്വര്‍ണം, മുത്ത്, പവിഴം വിപണിയും ഒരുക്കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.