മിഷേല്‍ ഒബാമ ഖത്തര്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു

ദോഹ: അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ ഖത്തര്‍ ഫൗണ്ടേഷനിലത്തെി. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍റ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ മിഷേലിനെ ഫൗണ്ടേഷനിലേക്ക് സ്വാഗതം ചെയ്തു. ആഗോളതലത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് കുട്ടികളെ, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി തല വിദ്യാഭ്യാസം നല്‍കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ശൈഖ മൗസ 2012ല്‍ സ്ഥാപിച്ച എജുക്കേഷന്‍ എബോവ് ആള്‍ ഫൗണ്ടേഷനും മിഷേല്‍ ഒബാമയുടെ സംരംഭമായ ലെറ്റ് ഗേള്‍സ് ലേണ്‍ എന്ന സ്ഥാപനവും തമ്മില്‍ സഹകരിക്കാവുന്ന മേഖലകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനിയുമായും മിഷേല്‍ കൂടിക്കാഴ്ച നടത്തി. 
ഇന്ന് നടക്കുന്ന വൈസ് ഉച്ചകോടിയില്‍ സദസിനെ അഭിസംബോധന ചെയ്ത് മിഷേല്‍ ഒബാമ സംസാരിക്കും. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും അവരുടെ സംരംഭമായ ലെറ്റ് ഗേള്‍സ് ലേണിനെ സംബന്ധിച്ചും പ്രസംഗത്തില്‍ വ്യക്തമാക്കും. ഉച്ചകോടിയുടെ ഉദ്ഘാടനം ശൈഖ മൗസ നിര്‍വഹിക്കും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായും മിഷേല്‍ ഒബാമ കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ നിരവധി വിഷയങ്ങള്‍ അമീറും മിഷേല്‍ ഒബാമയും പങ്ക് വെച്ചു. അമീരി ദീവാനിയില്‍ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-07 07:15 GMT