ദോഹ: 2022 ഫുട്ബാള്‍ ലോകകപ്പ് സംഘാടകസമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലഗസി രൂപംനല്‍കിയ ‘ജനറേഷന്‍ അമേസിങ്’ പദ്ധതിക്ക് കീഴിലെ രണ്ടാമത്തെ ഫുട്ബാള്‍ പിച്ച് ജോര്‍ദാനിലെ അഖബയിലെ അല്‍ ശമേയയില്‍ തുടങ്ങി.
അഖബയുടെ പ്രാന്തപ്രദേശത്ത് പുതുതായി നിര്‍മിച്ച പിച്ച് ഓഫ് ഗോള്‍സിലാണ് കുട്ടികളും യുവാക്കളും ഫുട്ബാള്‍ പരിശീലനം നേടുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലഗസി അഡൈ്വസറി യൂണിറ്റ് ചീഫ് ഖാലിദ് അല്‍ കുബൈസി, ജനറേഷന്‍ അമേസിങ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ റൈറ്റ് ടു പ്ളേ സി.ഇ.ഒ കെവിന്‍ ഫ്രേ, അസസ് കമീഷണര്‍ അബ്ദുല്ല യാസീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാമൂഹിക മാറ്റത്തിന് ഫുട്ബോള്‍ മാധ്യമമാക്കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് ജനറേഷന്‍ അമേസിങ് ആരംഭിച്ചത്. 2014ലാണ് റൈറ്റ് ടു പ്ളേയുടെ സഹായത്തോടെ ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
കഴിഞ്ഞ മേയ് മാസത്തില്‍ ജനറേഷന്‍ അമേസിങ് അംബാസഡര്‍മാരും ജോര്‍ദാനിലെ അണ്ടര്‍ 18 നാഷണല്‍ ഒളിംപിക് ഫുട്ബാള്‍ ടീമും തമ്മിലുളള സൗഹൃദ മത്സരവും നടന്നിരുന്നു. 80 കുട്ടികള്‍ക്ക് ‘ഫുട്ബോള്‍ ഫോര്‍ ഡവലപ്മെന്‍റ്’ പരിശീലനവും നല്‍കി. ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.
ഫുട്ബാള്‍ പദ്ധതിയുമായി അഖബയില്‍ സന്തോഷത്തോടെയാണ് എത്തിയിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലഗസി അഡൈ്വസറി യൂണിറ്റ് ചീഫ് ഖാലിദ് അല്‍ കുബൈസി പറഞ്ഞു. ഇവിടുത്തെ സ്വീകരണം സ്വന്തം വീട്ടിലത്തെിയ പ്രതീതിയാണ് നല്‍കുന്നത്. 2022 ലോകകപ്പ് ഏറ്റെടുക്കുന്നതിനായി ഖത്തറിന് ജോര്‍ദാന്‍ നിറഞ്ഞ പിന്തുണയാണ് നല്‍കിയത്. പദ്ധതി നടത്തിപ്പിന് സഹായം നല്‍കിയ റൈറ്റ് ടു പ്ളേക്കും അഖബ സ്പെഷല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റിക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ജോര്‍ദാനിലെ യങ് ജനറേഷന്‍ അമേസിങ് അംബാസഡര്‍മാരായ അശ്റഫ് മര്‍വാന്‍ സലാമ, യസീദ് അബ്ദുല്ല അല്‍ ഖലേയ്ല, സെയ്ദ് അഹ്മദ് അല്‍ഖലൈഫ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.