അടുത്തവര്‍ഷം വിനോദസഞ്ചാരികളുമായി 30 ക്രൂയിസ് കപ്പലുകളത്തെും

ദോഹ: വിനോദ സഞ്ചാരികളെയും വഹിച്ചുള്ള മുപ്പതോളം ക്രുയിസ് കപ്പലുകള്‍ അടുത്തവര്‍ഷം ദോഹ തീരത്തണയും. ഇതോടെ 2016-17 സീസണുകളില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവ് മൂന്നുമടങ്ങാകും. രാജ്യത്തെ വിനോദസഞ്ചാര കാലയളവായ ഒക്ടോബര്‍ 2016 മുതല്‍ ഏപ്രില്‍ 2017 വരെയുള്ള മാസങ്ങളിലാണ് ഇത്രയും കപ്പലുകള്‍ ദോഹ തുറമുഖത്തത്തെുക. ഇത്തവണത്തെ ശൈത്യകാല സീസണിലും എട്ടോളം കപ്പലുകളുടെ വരവ് പ്രതീക്ഷിക്കുന്നുണ്ട്. സമുദ്രപര്യടന സഞ്ചാരികളുടെ എണ്ണവും ക്രൂയിസ് ഷിപ്പ് വ്യവസായവും അടുത്തവര്‍ഷത്തോടെ പുഷ്ടിപ്പെടുമെന്നും 2015-2020 കാലഘട്ടത്തില്‍ 55ഓളം പുതിയ കപ്പലുകള്‍ നീറ്റിലിറക്കുമെന്നും ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ലക്ഷ്യം. ഗള്‍ഫ് പര്യടനം ലക്ഷ്യമിടുന്ന സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും  ഇതിലൂടെ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയും ചെയ്യും. 
കഴിഞ്ഞ നവംബര്‍വരെയായി മൂന്നു കപ്പലുകളില്‍ 1500ഓളം സഞ്ചാരികളാണ് ഇവിടെയത്തെിയതെന്ന് ദോഹ പോര്‍ട്ട് മാനേജ്മെന്‍റ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് നാസര്‍ അല്‍ യാഫീ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 
ഇന്ന് മര്‍സ മലാസ കെപെന്‍സ്കി ഹോട്ടലില്‍ നടക്കുന്ന രണ്ടുദിവസത്തെ പ്രാദേശിക ക്രൂയിസ് ഷിപ്പ് ഫോറത്തിന്‍െറ യോഗത്തില്‍ അടുത്ത സീസണ്‍നെക്കുറിച്ചുള്ള വ്യക്തമായ രൂപം ലഭ്യമാകും. പതിനൊന്നോളം അന്താരാഷ്ട്ര ക്രുയിസ് കമ്പനികളുടെ പ്രതിനിധികളും വിനോദ സഞ്ചാരമേഖലയിലെ ഉദ്യോഗസ്ഥരും രാജ്യത്തെ ഇമിഗ്രേഷന്‍, സുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഫോറത്തില്‍ ഗള്‍ഫ് മേഖലയിലെ ഭാവി ടൂറിസം പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. നിലവില്‍ ഇസ്ലാമിക് മ്യൂസിയത്തിനടുത്തുള്ള ദോഹ തുറമുഖത്താണ് ക്രുയിസ് കപ്പലുകള്‍ അടുക്കുന്നത്. അടുത്ത വര്‍ഷം ഹമദ് തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ വലിയ ക്രുയിസ് കപ്പലുകള്‍ക്ക് ഇവിടെ അടുക്കാനാകും. ഈ മാസത്തോടെ മിസഈദിലെ ഉമ്മുല്‍ ഹൗല്‍ തുറമുഖത്ത് പരീക്ഷണാര്‍ഥം വാണിജ്യ കപ്പലുകള്‍ എത്തിത്തുടങ്ങും. ഇതോടെ ദോഹ കോര്‍ണിഷിലെ ചരക്കുനീക്കത്തത്തെുടര്‍ന്നുള്ള ഗതാഗത തിരക്കിന് ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. 2016 പകുതിയോടെ വലിയ കണ്ടയിനര്‍ കപ്പലുകള്‍ ഹമദ് പോര്‍ട്ട് ഉപയോഗിച്ചു തുടങ്ങും. 
ഹമദ് തുറമുഖം പൂര്‍ണ സജ്ജമാകുന്നതോടെ ദോഹ തുറമുഖം വിനോദ സഞ്ചാര കപ്പലുകള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്താനുള്ള ആലോചന നേരത്തേയുണ്ടായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന ഹമദ് പോര്‍ട്ടിനോടനുബന്ധിച്ച് യാത്രികര്‍ക്കായി ദോഹ പോര്‍ട്ടിന്‍െറ ജോലികള്‍ പൂര്‍ത്തിയാകുംവരെയെങ്കിലും താല്‍ക്കാലിക ലോഞ്ച് ഒരുക്കാനും പരിപാടിയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.