അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റ് യുവ സംവിധായകര്‍ അണിനിരന്ന് ‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനം

ദോഹ: കതാറയില്‍ നടക്കുന്ന അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ ഖത്തറില്‍ നിന്നുള്ള സിനിമ രംഗത്തെ യുവ സംവിധായകര്‍ അണിനിരന്നത് രാജ്യത്തിന് അഭിമാനമായി. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ തങ്ങളുടെ സര്‍ഗാത്മക കഴിവുകളുടെ ദൃശ്യാവിഷ്കാരമാണ് ഈ സംവിധായകര്‍ മുമ്പോട്ടുവെച്ചത്. 
ഫെസ്റ്റിവലിന്‍െറ മൂന്നാം ഘട്ടത്തിലാണ് മെയ്്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അമീന ബലൂഷിയുടെ ‘ടു മൈ മദര്‍’, കരീം കാമിലിന്‍െറ ‘ദി ലൈറ്റ് സൗണ്ട്സ്’, നജ്ല ഖുലൈഫി, ദാന ആല്‍ മിസ്നദ്, നാഇല ആല്‍ഥാനി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഹെര്‍ മജ്ലിസ്’, ജാസിം റുമൈഹിയുടെ ‘പാം ട്രീ’, ഗെബ്രിയേലേ സോളിന്‍െറ ‘ഹെര്‍ട്ട് ഓഫ് ദി ഹൗസ്’, ആമിന ബന്‍അലിയുടെ ‘നോട്ട്ബുക്ക്’ എന്നിവയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ആദ്യഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ചത്. 
രണ്ടാംഘട്ടത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ അലി അലിയുടെ ‘ചാര്‍ലി’, മുസ്തഫ ശശ്താവിയുടെ ‘തഖ്ലീദ് ദിക്രിയാത്ത്’, മിയാര്‍ ഹംദാനിന്‍െറ ‘ദി സ്പാരോ’, ജാസിര്‍ ആഗായുടെ ‘മിസ്ലുല്‍ അറൂസ്’, നൂര്‍ അത്തമീമി, സല്‍മാ സൂബായുടെ ‘ഇഖ്തര്‍തു അല്‍ ഇസ്ലാം’, സൈനബ് ‘അയൂനെറ മര്‍യം’, യാസിന്‍ അല്‍ വഹ്റാനിയുടെ ‘ദി ടൈം’, ഖലീഫ അല്‍ മരിയുടെ ‘റജ്ജാലുല്‍ ബൈത്ത്’ തുടങ്ങിയ സിനിമകള്‍ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍ 17 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള സംവിധായകരുടെ സര്‍ഗാത്മക കഴിവിന്‍െറ മികവാണ് ഈ ചിത്രങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുന്നത.് 17 ചിത്രങ്ങളില്‍ ഒമ്പതെണ്ണം ഫീച്ചര്‍ സിനിമയും ബാക്കി ഡോക്യുമെന്‍റിറികളുമാണ്. 
ഖത്തരികളായ സിനിമ നിര്‍മാതാക്കളുടെയും ഖത്തറില്‍ സ്ഥിരതാമസക്കാരായവരുടെയും ചിത്രങ്ങളാണ് ഇവ. ഈ വിഭാഗത്തില്‍ മികച്ച മൂന്ന് ചിത്രങ്ങള്‍ പിന്നീട് വിധികര്‍ത്താക്കള്‍ പ്രഖ്യാപിക്കും. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലുള്ള എല്ലാ ചിത്രങ്ങളുടെയും പ്രദര്‍ശനം സൗജന്യമാണ്. പ്രദര്‍ശനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ കതാറയില്‍ ലഭ്യമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.