ഖത്തര്‍-സിംഗപ്പൂര്‍ സൗഹൃദ ഫുട്ബാള്‍ മത്സരം ഇന്ന്

ദോഹ: 2018ലെ റഷ്യന്‍ ലോകകപ്പ്, 2019ലെ ഏഷ്യാ കപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങള്‍ എന്നിവക്ക് മുന്നോടിയായുള്ള ആദ്യ സൗഹൃദ മത്സരത്തിന് ഖത്തര്‍ ഇന്നിറങ്ങുന്നു. ദോഹ അല്‍ സദ്ദ് ക്ളബിലെ  ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ സിംഗപ്പൂരിനെതിരെയാണ് ഖത്തര്‍ ഇറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഏറെ പിറകിലായ സിംഗപ്പൂരിനെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും കോച്ച് ജോസ് ദാനിയല്‍ കോറിനോയും സംഘവും മുമ്പില്‍ വെക്കുന്നില്ല. ഫിഫ റാങ്കിങ്ങില്‍ 95ാം സ്ഥാനത്താണ് ഖത്തറെങ്കില്‍ സിംഗപ്പൂര്‍ 155ാം സ്ഥാനത്താണ്. ജര്‍മന്‍ പ്രൊഫഷണല്‍ അസോസിയേഷനെതിരായ പരിശീലന മത്സരത്തോടെ ആസ്ട്രിയയയിലും സ്വിറ്റ്സര്‍ലണ്ടിലുമായി ഒരു മാസത്തോളം നീണ്ട പരിശീലന ക്യാമ്പ് കഴിഞ്ഞത്തെിയ ഖത്തര്‍ നിര തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ്. ഗ്രീസ് ചാമ്പ്യന്‍മാരായ ഒളിംപിയാക്കോസിനെ തളച്ച ഖത്തര്‍, ആസ്ട്രിയന്‍ ടീമായ ലാസ്ക് ലിന്‍സിനെതിരെയും സമനില വഴങ്ങി. 
അതേസമയം സിംഗപ്പൂരിനെതിരായ മത്സരത്തിനുള്ള ടീമിനെ കോച്ച് ഡാനിയല്‍ കാരിനോ പ്രഖ്യാപിച്ചു. ഒമ്പത് മാസത്തോളമായി കളത്തിന് പുറത്തായിരുന്ന റയ്യാന്‍ ക്ളബ് താരം സെബാസ്റ്റ്യന്‍ സോറിനോ ടീമില്‍ തിരിച്ചത്തെി. ഉറുഗ്വേയില്‍ ജനിച്ച സോറിനോ 100ലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഖത്തറിന്‍െറ ജഴ്സി അണിഞ്ഞിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏഷ്യയില്‍ നിന്ന് ഗ്രൂപ്പ് സി യിലാണ് ഖത്തറിന്‍െറ സ്ഥാനം. ആദ്യമത്സരത്തില്‍ മാലദ്വീപിനെതിരെ ഖത്തറിനായിരുന്നു ജയം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.