ഖത്തറിന്‍െറ ഗസ്സ സഹായ വിതരണം ഒന്നാംഘട്ടം ഇന്ന്

ദോഹ: കഴിഞ്ഞ വര്‍ഷം ഇസ്രായേലിന്‍െറആക്രമങ്ങള്‍ക്കിരയായവര്‍ക്ക് ഖത്തര്‍ മുന്‍കൈയെടുത്ത് നല്‍കുന്ന സഹായധന കൈമാറ്റം ഇന്ന് നടക്കും. ഇസ്രായേല്‍ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നവരില്‍  ഖത്തര്‍ സഹായവിതരണ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും സഹായധനം കൈപ്പറ്റണമെന്ന് ഫലസ്തീന്‍ പൊതുമരാമത്ത് പാര്‍പ്പിട വകുപ്പ് മന്ത്രി മുഫീദ് അല്‍ ഹുസായിന ആവശ്യപ്പെട്ടു. ഫലസ്തീന്‍ ബാങ്കിന്‍െറ എല്ലാ ശാഖകള്‍ വഴിയും സഹായധനം വിതരണം ചെയ്യും. 580 ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍െറ പുനര്‍ നിര്‍മാണത്തിനും ഉപരോധത്തിന്‍െറ കെടുതികള്‍ കുറക്കുന്നതിനും ഫലസ്തീന്‍ ജനതക്ക് അകമഴിഞ്ഞ സാമ്പത്തിക പിന്തുണയടക്കം മുഴുവന്‍ സഹായവും നല്‍കിയ ഖത്തര്‍ അമീറിനും ജനതക്കും രാജ്യത്തിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ ഒക്ടോബറില്‍ കൈറോയില്‍ ചേര്‍ന്ന ഗസ്സ പുനര്‍നിര്‍മാണ യോഗത്തില്‍ ഖത്തര്‍ ബില്യന്‍ ഡോളറാണ് പ്രഖ്യാപിച്ചിരുന്നത്. കൂടാതെ ആയിരം പാര്‍പ്പിട യൂനിറ്റുകള്‍ സ്ഥാപിക്കുമെന്നും ഖത്തറിന്‍െറ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി ആദ്യമായി സഹായധനം പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.