ദോഹ: ലോകം നേരിടുന്ന വെല്ലുവിളികളും പുതിയ ആശയങ്ങളും ചർച്ച ചെയ്യു ന്നതിൽ ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ ദോഹ ഫോറത്തിന് പ്രൗഢമായ ത ുടക്കം. ‘പരസ്പര ബന്ധിതമായ ലോകത്തെ നയരൂപീകരണം’ എന്ന പ്രമേയത് തിൽ കേന്ദ്രീകരിച്ചാണ് രണ്ട് ദിവസം നീളുന്ന ഫോറം നടക്കുന്നത്. ഔപചാരിക ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. സംഘർഷങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ആരോഗ്യകരമായ സംവാദവും ചർച്ചകളും മാത്രമേ പരിഹാരമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അവകാശങ്ങളെ വകവെച്ചുകൊണ്ടായിരിക്കണമത്. മറ്റുള്ളവരുടെ പരമാധികാരത്തെ മാനിച്ചും വംശീയതയെയും വർഗീയതയെയും തള്ളിയും മനുഷ്യാവകാശങ്ങളെ ആദരിച്ചും നീതിന്യായ മൂല്യങ്ങളെ ഉയർത്തിയുമാകണമത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നാം തള്ളിക്കളയണം.
വിദ്വേഷികൾക്കിടയിലുള്ള പാലമാണ് സംവാദം. ഗൾഫ് പ്രതിസന്ധിയിലും സംഭാഷണങ്ങളും ചർച്ചകളുമാണ് ഫലപ്രദമാകുക. പ്രതിസന്ധി പരിഹരിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഉപരോധം പിൻവലിക്കുന്നതും ഭിന്നതകൾ പരിഹരിക്കുന്നതും ചർച്ചകളിലൂടെയായിരിക്കണം. പരമാധികാരത്തെ മാനിച്ചും മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയുമുള്ള ചർച്ചയായിരിക്കണം അത്. അന്താരാഷ്ട്ര സഹകരണത്തിെൻറ പുതിയ കാലഘട്ടത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ വിളംബരം ചെയ്ത സമയത്താണ് 2000ൽ ദോഹ ഫോറത്തിന് പ്രിയ പിതാവ് തുടക്കം കുറിച്ചതെന്നും ആഗോള സമൂഹത്തിെൻറ പൊതു സമ്മതി നേടാൻ ദോഹ ഫോറത്തിന് സാധിച്ചിട്ടുണ്ടെന്നും അമീർ വ്യക്തമാക്കി. ശീതസമരത്തിെൻറ അനന്തരഫലമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കൂട്ടക്കൊലകൾ ഉണ്ടായി. ഇത് അന്താരാഷ്ട്ര സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ പ്രധാന മേഖലകളിലെ വലിയ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനും പരസ്പര സഹകരണം േപ്രാത്സാഹിപ്പിക്കാനും ഇത് ലോകത്തെ േപ്രരിപ്പിച്ചു. സെപ്തംബർ 11 സംഭവവും ഭീകരവാദത്തിെൻറയും തീവ്രവാദത്തിെൻറയും വ്യാ പനവും ആഗോള സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും വീണ്ടും ലോകത്തെ പ്രതിസന്ധിയിലാക്കുന്നു.
സാർവലൗകികതയെ കുറിച്ച് സംസാരിക്കുന്ന നാം പിന്നീട് വംശത്തിെൻറയും മതത്തിെൻറയും വർഗത്തിെൻറയും ദേശീയതയുടെയും പേരിൽ സംസാരിക്കുന്നവരായി. ഇത്തരത്തിൽ ജനങ്ങൾ സംഘടിക്കുന്നതിെൻറ ഫലമായി പരസ്പര വിദ്വേഷം ഉണ്ടായി. ആഗോള വിപണിയെയും അതിർത്തികൾ ഇല്ലാതാക്കുന്നതിനെയും കുറിച്ചുള്ള ശുഭാപ്തി വിശ്വാസങ്ങളിൽ നിന്നും നാം സ്വന്തത്തിലേക്ക് ചുരുങ്ങി. ലോകം നേരിടുന്ന വെല്ലുവിളികൾ രാഷ്ട്രീയ സംഘർഷങ്ങളുടെ ഫലമായി കൂടുതൽ വ്യാപകമായി. ഇത് അന്താരാഷ്ട്ര സഹകരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. വംശീയത അതിെൻറ എല്ലാ വഴികളിലൂടെയും പടർന്നുപിടിച്ചു. അടിച്ചമർത്തലും ഏകാധിപത്യവും നിലപാടുകളിലെ ഇരട്ടത്താപ്പും നീതിന്യായ വ്യവസ്ഥയുടെ അന്തസത്ത ഇല്ലാതാക്കി. മനുഷ്യാവകാശങ്ങൾക്കും മൗലികാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റവും അതിക്രമങ്ങളും മാനവികതക്കും മനുഷ്യ സുരക്ഷക്കും കടുത്ത ഭീഷണിയായി.
യഥാർഥ സമാധാനത്തിെൻറ അടിസ്ഥാനം നീതിയായിരിക്കണം. മാനുഷിക വികസനമില്ലാത്ത സാമ്പത്തിക വികസനം വെറുതെയാണ്. ചുരുങ്ങിയ ആയുസ്സേ അതിന് ഉണ്ടാകൂ. മിഡിലീസ്റ്റിനെ സംബന്ധിച്ച വെല്ലുവിളികളും ആശങ്കകളും നാം പങ്കുവെച്ചതാണ്. ഫലസ്തീൻ പ്രതിസന്ധി മുതൽ, അറബ്–ഇസ്രായേൽ സംഘർഷം, ഇറാഖ് യുദ്ധം, അറബ് വസന്തം, കുടിയേറ്റം, തൊഴിലില്ലായ്മ, ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയവയെല്ലാം മിഡീലിസ്റ്റിെൻറ പ്രതിസന്ധികളാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും കൊളോണിയലിസത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് ശേഷവും നാം സ്വായത്തമാക്കിയ ആഗോള മൂല്യങ്ങളുടെ അടിസ്ഥാനമില്ലാതെ വെല്ലുവിളികൾ അതിജയിക്കുക സാധ്യമല്ല. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും പരിരക്ഷിക്കുന്നതിനുള്ള തത്വ ങ്ങളും ഉൾച്ചേർന്നതാണ് ഈ മൂല്യങ്ങളെന്നും അമീർ പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികളെ ക്രിയാത്മകമായി എങ്ങനെ നേരിടുമെന്നതിന് ദോഹ ഫോറം വെളിച്ചം കണ്ടെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.