ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ 10-20-30 പ്രമോഷന് തുടക്കമായി. 10 റിയാൽ, 20 റിയാൽ, 30 റിയാൽ എന്ന വിലയിൽ നിരവധി ഉൽപന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ലറ്റുകളിലും ഒരുക്കിയിരിക്കുന്നത്.
പച്ചക്കറികൾ, പഴവർഗങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാവിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് 10-20-30 പ്രമോഷനുവേണ്ടി ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് നാല് മുതൽ 31വരെ ഉപഭോക്താക്കൾക്ക് 10-20-30 പ്രമോഷൻ ലഭ്യമായിരിക്കും.
2022 ഫുട്ബാൾ ലോകകപ്പ് വരവേൽക്കാനായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ മെഗാ പ്രമോഷൻ എല്ലാ ഔട്ലറ്റുകളിലുമായി തുടരുകയാണ്. ദോഹയിലെ ഏതു ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഔട്ലറ്റുകളിൽനിന്നും 50 ഖത്തർ റിയലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഒക്ടോബർ അഞ്ചുവരെ ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഓരാൾക്കുവീതം 500 ഗ്രാം, 250 ഗ്രാം, 100 ഗ്രാം സ്വർണക്കപ്പാണ്. ഇതിനു പുറമെ, 32 പേർക്ക് എട്ടു ഗ്രാം സ്വർണമെഡലും സമ്മാനമായി നൽകും.
ഉൽപന്നങ്ങളിലെ ഗുണമേന്മയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.