മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി അമേരിക്കൻ സന്ദർശനത്തിനായി എത്തി. വെള്ളിയാഴ്ച വാഷിങ്ടണിൽ എത്തിയ അദ്ദേഹം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ചർച്ച നടത്തി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനെ ആദ്യമായി ടെലിഫോണിൽ വിളിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് യൂസുഫ് ബിൻ അലവിയുടെ അമേരിക്കൻ സന്ദർശനം.
ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് യൂസുഫ് ബിൻ അലവി അമേരിക്കൻ സന്ദർശനത്തിന് എത്തുന്നത്. പുതിയ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇറാൻ -അമേരിക്ക ബന്ധം വഷളായ സാഹചര്യത്തിൽ അലവിയുടെ സന്ദർശനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യം കൽപിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് യൂസുഫ് ബിൻ അലവി ഇറാനിലെത്തി പ്രസിഡൻറ് ഹസൻ റൂഹാനിയുമായും ചർച്ച നടത്തിയിരുന്നു.
ടില്ലേഴ്സണുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗൾഫ് പ്രതിസന്ധി പരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമില്ല. അമേരിക്കക്കും ഇറാനുമിടയിൽ എന്നും മധ്യസ്ഥെൻറ റോൾ വഹിക്കുന്ന ഒമാെൻറ ഇടപെടലിെൻറ ഫലമായാണ് 2015ലെ ആണവകരാർ യാഥാർഥ്യമായത്. ടില്ലേഴ്സണ് പുറമെ പ്രതിനിധി സഭാംഗങ്ങൾ, സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അധികൃതർ എന്നിവരുമായും യൂസുഫ് ബിൻ അലവി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.