മസ്കത്ത്: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന റൗണ്ട് യോഗ്യത മത്സരങ്ങൾ ജൂൺ 19 മുതൽ സിംബാവെയിൽ നടക്കും. ജൂൺ 19ന് അയർലൻഡുമായാണ് ഒമാന്റെ ആദ്യ മത്സരം. 21ന് യു.എ.ഇയുമായും 23ന് മുൻ ലോക ചാമ്പ്യൻമാരായ ശ്രീലങ്കയുമായും 25ന് സ്കോട്ട്ലാൻഡുമായും മറ്റുരക്ക്. ഗ്രൂപ്പ് ‘ബി’യിൽ ആണ് ഒമാൻ. ഗ്രൂപ്പ് ‘എ’യിൽ ആതിഥേയരായ സിംബാവേ, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, അമേരിക്ക, നെതെർലാൻഡ് എന്നീ ടീമുകളുമാണുള്ളത്.
ഓരോ ഗ്രൂപ്പിൽ നിന്നും മൂന്ന് ടീമുകൾ വീതം സൂപ്പർ സിക്സിലേക്ക് യോഗ്യത നേടും. ജൂൺ 29 മുതൽ സൂപ്പർ സിക്സ് മത്സരങ്ങൾ ആരംഭിക്കും.ജൂൺ ഒമ്പതിനാണ് ഫൈനൽ. കലാശക്കളിയിൽ എത്തുന്ന രണ്ട് ടീമുകൾക്കും ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനാവും. ടൂർണമെനറിന് മുന്നോടിയായി ജൂൺ 13ന് സിംബാവെയുമായും 15ന് നേപ്പാളുമായും ഒമാൻ സന്നാഹ മത്സരത്തിലേർപ്പെടും. ഏറെ പ്രതീക്ഷയയോടെയാണ് ഒമാൻ കളത്തിലിറങ്ങുന്ത്. കോച്ച് ദുലീപ് മെൻഡീസിന്റെ നേതൃത്വത്തിൽ അമീറത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ ടീം പരിശീലനത്തിലേർപ്പെട്ടിരിക്കുകയാണ്.
ഒമാൻ ടീമിനെ പ്രഖ്യാപിച്ചു
മസ്കത്ത്: ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന റൗണ്ട് യോഗ്യത മത്സരങ്ങൾക്കുള്ള ഒമാൻ ടീമിനെ പ്രഖ്യാപിച്ചു. അമീറാത്തിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഓൾ റൗണ്ടർ സീഷാൻ മഖ്സൂദ് ക്യാപ്റ്റനും, ആഖിബ് ഇല്യാസ് വൈസ് ക്യാപറ്റനുമായി 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുട്ടുള്ളത്. മേയ് 28 മുതൽ സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന പരിശീലന ക്യാമ്പിന് ശേഷമായിരിക്കും 15 അംഗ അന്തിമ ടീമിനെ തിരഞ്ഞെടുക്കുക. ജിതേന്ദർ സിങ്, കശ്യപ് പ്രജാപതി , ആക്വിബ് ഇല്ലിയാസ്, ശുഹൈബ് ഖാൻ, സീഷാൻ മഖ്സൂദ്, മുഹമ്മദ് നദീം, അയാൻ ഖാൻ , സന്ദീപ് ഗൗഡ് എന്നിവരാണ് ബാറ്റസ്മാൻമാർ.
ബിലാൽ ഖാൻ, ഖലീമുല്ല , റഫീയുള്ള എന്നിവർ പേസർമാരും. നദീം , ഫയാസ് ബട്ട് , ഗൗഡ് , ശുഹൈബ് എന്നിവർ മീഡിയം പെയ്സർമാരുമാണ്. ജയ് ഓദ്ര, ശ്രീവാസ്തവ്, മഖ്സൂദ്, ഇല്യാസ് എന്നിവർ സ്പിന്നർമാരുമാണ്. വിക്കറ്റ് കീപ്പർമാർ- നസീം ഖുഷി, സൂരജ് കുമാർ, ആദിൽ ഷഫീഖ്. ലെഗ് സ്പിന്നർ സമായ് ശ്രീവാസ്തവ ഓൾ റൗണ്ടർ റഫീയുല്ല എന്നിവർ ഇതുവരെ ഒമാന് വേണ്ടി കളിക്കാത്തവർ ആണ് . പരിചയ സമ്പന്നതക്കും, യുവത്വത്തിനും പ്രാധാന്യം നൽകിയിട്ടുള്ള ടീമിന്റെ ശരാശരി പ്രായം 32 ആണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.