മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ കമ്പനിയിൽ വിദേശികളായ തൊഴിലാളികൾ നടത്തിയ അക്രമം റോയൽ ഒമാൻ പൊലീസ് നിയന്ത്രണവിധേയമാക്കി.
ദാഖിലിയ്യ, മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡുകളും മറ്റ് പോലീസ് വിഭാഗങ്ങളും ചേർന്നാണ് നടപടി സ്വീകരിച്ചത്.
ചില തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമെന്നാണ് റിപ്പോർട്ട്. താമസകെട്ടിടത്തിനും നിരവധി വാഹനങ്ങൾക്കും നേരെ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
പ്രത്യേക ടാസ്ക് ഫോഴ്സും ബന്ധപ്പെട്ട പോലീസ് യൂനിറ്റുകളും ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.